അക്രമം അടിച്ചമര്‍ത്തും: കോടിയേരി
കണ്ണൂര്‍: കണ്ണൂരിലെ അക്രമം ഏതുവിധേനയും അടിച്ചമര്‍ത്തുമെന്ന് ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്‌ണന്‍. കണ്ണൂരിലെ സംഘര്‍ഷബാധിത പ്രദേശങ്ങള്‍ സന്ദര്‍ശനം നടത്തിയതിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിയ്‌ക്കുകയായിരുന്നു അദ്ദേഹം.
ഇത്തരം അക്രമങ്ങള്‍ നേരിടുന്നതിന് പോലീസിന്റെ പക്കലുള്ള ഏത് ആയുധവും ഉപയോഗിക്കാമെന്ന് ആഭ്യന്തര മന്ത്രി വ്യക്തമാക്കി. മുമ്പെങ്ങും കാണാത്ത രീതിയിലുള്ള അക്രമങ്ങളാണ് കഴിഞ്ഞ ദിവസം കണ്ണൂരില്‍ ഉണ്ടായത്. ചൊവ്വാഴ്‌ച ഉച്ചയ്‌ക്ക് നടക്കുന്ന സര്‍വകക്ഷി യോഗത്തില്‍ എല്ലാ രാഷ്ട്രീയകക്ഷികളും പങ്കെടുക്കണമെന്നും കോടിയേരി ആവശ്യപ്പെട്ടു.
ആര്‍എസ്‌എസ് പ്രവര്‍ത്തകരും പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരും തമ്മിലുള്ള ഏറ്റുമുട്ടലിനെ തുടര്‍ന്ന് സംഘര്‍ഷാവസ്ഥ നിലനില്‌ക്കുന്ന സാഹചര്യത്തിലാണ് സമാധാന യോഗം വിളിച്ചിരിയ്‌ക്കുന്നത്.
ഒരാഴ്‌ചയായി തുടരുന്ന അക്രമങ്ങളില്‍ രണ്ടു പേര്‍ മരിച്ചിരുന്നു. കണ്ണൂര്‍ സിറ്റി, കണ്ണൂര്‍ ടൗണ്‍ പോലീസ് സ്‌റ്റേഷന്‍ പരിധികളില്‍ ജില്ലാ കളക്ടര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.
ആഭ്യന്തര മന്ത്രിയുടെ സന്ദര്‍ശനത്തിനിടെ പാനൂര്‍ കുറ്റേരി കനാലിനടുത്ത് നിന്ന് 42 സ്‌റ്റീല്‍ ബോംബുകള്‍ പോലീസ് കണ്ടെടുത്തു.












Click it and Unblock the Notifications