കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോണ്‍. സ്ഥാനാര്‍ത്ഥികളെ ബുധനാഴ്‌ച പ്രഖ്യാപിക്കും

  • By Staff
Google Oneindia Malayalam News

ദില്ലി: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തിലെ 17 മണ്ഡലങ്ങളില്‍ മത്സരിയ്‌ക്കുന്ന സ്ഥാനാര്‍ത്ഥികളെ നിര്‍ണയിക്കുന്നതിനായി കോണ്‍ഗ്രസ്‌ സ്‌ക്രീനിംഗ്‌ കമ്മിറ്റി ചൊവ്വാഴ്‌ച വീണ്ടും യോഗം ചേരും.

എഐസിസി ജനറല്‍ സെക്രട്ടറി ജനാര്‍ദ്ദന്‍ ദ്വിവേദി അധ്യക്ഷത വഹിയ്‌ക്കുന്ന കമ്മിറ്റിയില്‍ കേരളത്തില്‍ കോണ്‍ഗ്രസിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി മൊഹ്‌സിന കിദ്വായി, രമേശ്‌ ചെന്നിത്തല, ഉമ്മന്‍ ചാണ്ടി, കുമാരി ഷെല്‍ജ തുടങ്ങിയവര്‍ അംഗങ്ങളാണ്‌.

കേന്ദ്ര തിരഞ്ഞെടുപ്പ്‌ സമിതിയ്‌ക്ക്‌ പങ്കെടുക്കാനുള്ള അന്തിമ പാനല്‍ തിങ്കളാഴ്‌ചത്തെ യോഗത്തില്‍ തയാറാക്കും. 17 മണ്ഡലങ്ങളിലേക്കായി 69 പേരുടെ പട്ടികയാണ്‌ കെപിസിസി സ്‌ക്രീനിംഗ്‌ കമ്മിറ്റിയ്‌ക്ക്‌ നല്‌കിയിരുന്നത്‌. ഐക്യകണ്‌ഠേന സ്ഥാനാര്‍ത്ഥികളെ നിശ്ചയിക്കാന്‍ കഴിയാത്തതിനാല്‍ ഓരോ മണ്ഡലത്തിലും സ്ഥാനാര്‍ത്ഥികളുടെ എണ്ണം പരമാവധി കുറയ്‌ക്കാനായിരിക്കും യോഗം ശ്രമിയ്‌ക്കുക.

അന്തിമ പാനല്‍ തയാറാക്കി കേന്ദ്ര കമ്മിറ്റിയെ ഏല്‌പിയ്‌ക്കും. ഇത്‌ സോണിയ ഗാന്ധി പരിശോധിച്ച ശേഷം ബുധനാഴ്‌ച സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിയ്‌ക്കുമെന്നാണ്‌ കരുതപ്പെടുന്നത്‌.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X