മന്ത്രിയുടെ രാജി സിപിഎമ്മിനെ ബാധിക്കില്ല: ജയരാജന്‍
തിരുവനന്തപുരം: ഗതാഗതമന്ത്രി മാത്യു ടി തോമസിന്റെ രാജി തിരഞ്ഞെടുപ്പ് പ്രചാരണങ്ങളെ ദോഷകരമായി ബാധിക്കില്ലെന്ന് സിപിഎം നേതാവ് ഇപി ജയരാജന്‍.
മന്ത്രിയുടെ രാജി സര്‍ക്കാരിനെ ബാധിക്കില്ല. മുന്നണിയുടെ ശക്തിയും പ്രസക്തിയും ദേശീയ തലത്തില്‍ വര്‍ദ്ധിക്കുകയാണ്. ഇത് തന്നെയാണ് കേരളത്തിലും സംഭവിയ്ക്കുന്നത്. മന്ത്രിയുടെ രാജി പാര്‍ട്ടിയുടെ പ്രതിച്ഛായ മോശമാക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
തിങ്കളാഴ്ച രാത്രിയാണ് ലോക്സഭാ തിരഞ്ഞെടുപ്പില്‍ കോഴിക്കോട് സീറ്റ് ലഭിയ്ക്കാത്തതില്‍ പ്രതിഷേധിച്ച് ജനതാദള്‍ തങ്ങളുടെ മന്ത്രിയോട് രാജിവെയ്ക്കാന്‍ ആവശ്യപ്പെട്ടത്. പാര്‍ട്ടി നേതാവ് വീരേന്ദ്ര കുമാര്‍ വാര്‍ത്താ സമ്മേളനം വിളിച്ച് രാജിക്കാര്യം പ്രഖ്യാപിച്ചതിന് പിന്നാലെ മാത്യു ടി തോമസ് മുഖ്യമന്ത്രിയെ നേരില്‍ കണ്ട് രാജിക്കത്ത് നല്കുകയായിരുന്നു.












Click it and Unblock the Notifications