പൊന്നാനിയില്ലെങ്കില് വെറേ സീറ്റ് : സിപിഐ
തിരുവനന്തപുരം: ഇടത് മുന്നണി സ്ഥാനാര്‍ത്ഥിയെന്ന നിലയില്‍ പ്രചാരണ രംഗത്ത് വളരെയേറെ മുന്നേറിയ ഹുസൈന് രണ്ടത്താണിയെ പിന്വലിയ്ക്കേണ്ടതില്ലെന്ന് സിപിഎം സംസ്ഥാന കമ്മിറ്റി തീരുമാനിച്ചു.
സിപിഎം നല്കിയ ഉറപ്പിന്റെ അടിസ്ഥാനത്തില്‍ രണ്ട് ദിവസമായി നിര്‍ത്തിവെച്ചിരുന്ന പ്രചാരണം ഹുസൈന് രണ്ടത്താണി ചൊവ്വാഴ്ച വീണ്ടും ആരംഭിയ്ക്കും.
മണ്ഡലത്തില്‍ മുമ്പെങ്ങുമില്ലാത്ത അനുകൂല സാഹചര്യമാണ് ഉള്ളതെന്നും ഹുസൈന് രണ്ടത്താണിയെ ഇനി പിന്‍വലിച്ചാല്‍ മലബാറിലെ നാല് ലോക്സഭാ മണ്ഡലങ്ങളിലും തിരിച്ചടിയുണ്ടാകുമെന്നും സംസ്ഥാന കമ്മിറ്റി യോഗത്തില്‍ അഭിപ്രായമുയര്‍ന്നു.
സിപിഐ മുന്നിലപാടുകളില് ഉറച്ചു നില്‍ക്കാത്തതാണ് പൊന്നാനി സംബന്ധിച്ച പ്രശ്നത്തിന്റെ കാരണമെന്ന് പിണറായി വിജയന് യോഗത്തില്‍ പറഞ്ഞു.
ഹുസൈന് രണ്ടത്താണി നടത്തിയ അനുകൂല പ്രസ്താവനയോട് സിപിഐയുടെ മലപ്പുറം ജില്ലാ നേതൃത്വം യോജിച്ചിരുന്നു. എന്നാല്‍ തിങ്കളാഴ്ച ചേര്‍ന്ന സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് ചേര്‍ന്നതോടെ അവര്‍ നിലപാട് മാറ്റി. സിപിഐയ്ക്കുള്ളിലെ ആഭ്യന്തര പ്രശ്നങ്ങളാണ് പൊന്നാനിയിലെ തര്‍ക്കം രൂക്ഷമാക്കിയതെന്നും പിണറായി വിശദീകരിച്ചു.
സിപിഐ സംസ്ഥാന സമിതി യോഗത്തില്‍ പങ്കെടുത്ത ഭൂരിഭാഗം അംഗങ്ങളും രണ്ടത്താണിയെ പിന്വലിയ്ക്കേണ്ടെന്ന വാദത്തിനോട് യോജിച്ചു. പൊന്നാനിയിലെ സ്ഥാനാര്‍ത്ഥിയെ മാറ്റേണ്ട കാര്യമൊഴികെ മറ്റ് മണ്ഡലങ്ങള്‍ അനുവദിയ്ക്കുന്നതടക്കം എല്ലാ കാര്യത്തിലും സിപിഐയുമായി ചര്‍ച്ച നടത്തി ധാരണയിലെത്താനും സമിതി തീരുമാനിച്ചു.
പൊന്നാനി സീറ്റില്ലെങ്കില്‍ മലബാര്‍ മണ്ഡലത്തിലെ വിജയസാധ്യതയുള്ള മറ്റൊരു സീറ്റ് വിട്ടുതരണമെന്ന ബദല്‍ നിര്‍ദേശമാണ് സിപിഐ ഇപ്പോള്‍ മുന്നോട്ട് വച്ചിരിയ്ക്കുന്നത്. മാര്‍ച്ച് 18നകം ഇക്കാര്യത്തില്‍ അനുകൂല തീരുമാനമായില്ലെങ്കില്‍ സിപിഎം മത്സരിയ്ക്കുന്ന എല്ലാ മണ്ഡലങ്ങളിലും സ്വന്തം സ്ഥാനാര്‍ത്ഥികളുടെ പട്ടിക സിപിഐ പ്രഖ്യാപിയ്ക്കുമെന്നാണ് സൂചന.
-
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
കേരളത്തിൽ ഭരണമാറ്റം വരുന്നു? തെക്കൻ കേരളത്തിലും യുഡിഎഫ് മുന്നേറ്റം, ബിജെപിക്ക് സീറ്റ് കിട്ടും, പ്രവചനം -
'രഞ്ജിത്ത് തന്റെ സിനിമയിലെ സ്ത്രീ വിരുദ്ധത നിത്യ ജീവിതത്തിലും പ്രായോഗികവൽക്കരിക്കുന്നു'; ഡോ. ബിജു -
സ്വര്‍ണവില കുതിച്ചുകയറി; ഇനി വന്‍ മുന്നേറ്റം, ഒരു പവന് ആഭരണത്തിന് 1.20 ലക്ഷം രൂപ, ഗ്രാം വില അറിയാം -
എൽഡിഎഫും യുഡിഎഫും ഞെട്ടും, ബിജെപി കേരളത്തിൽ കുതിക്കും? സർവ്വേ ഫലം ഇങ്ങനെ -
ഇറാനെതിരായ യുദ്ധത്തില്‍ യുഎസ് പിന്മാറുകയാണെന്ന് ട്രംപ്; 'ആവശ്യമെങ്കില്‍ മടങ്ങിയെത്തും' -
സ്വര്‍ണം പിടിവിടുന്നു; വൈകീട്ട് വന്‍ വില വര്‍ധന, ഇന്ന് 2 തവണ ഉയര്‍ന്നു, പുതിയ പവന് വില അറിയാം -
ഇറാനിൽ പ്രസിഡന്റ് വെറും ഡമ്മി? അധികാരം റെവല്യൂഷണറി ഗാർഡ് പിടിച്ചെടുത്തു, മൊജ്തബയും ഇരുട്ടിൽ -
സുരേഷ് ഗോപി വിചാരണ നേരിടണം; തൃശൂര്‍ എംപി സ്ഥാനം തെറിക്കുമോ? പരാതി ഇങ്ങനെ -
മാളവ്യ രാജയോഗം ചിലരുടെ ജീവിതം മാറ്റി മറിക്കും; ഈ രാശിക്കാരുടെ വിവാഹം നടക്കും, സമ്പത്തിൽ ആറാടും..!












Click it and Unblock the Notifications