Get Updates
Get notified of breaking news, exclusive insights, and must-see stories!

ബീഹാറില്‍ കോണ്‍ഗ്രസിന് മൂന്ന് സീറ്റ് മാത്രം

ദില്ലി: ബീഹാറില്‍ യുപിഎ ഘടകകക്ഷികളായ ആര്‍ജെഡിയും ലോക്ജനശക്തി പാര്‍ട്ടിയും തമ്മിലുണ്ടാക്കിയ സീറ്റ് ധാരണയില്‍ കോണ്‍ഗ്രസിന് അതൃപ്തി. തിരഞ്ഞെടുപ്പില്‍ ആര്‍ജെഡി 25 സീറ്റിലും രാംവിലാസ് പാസ്വാന്റെ ലോക്ജനശക്തി 12 സീറ്റിലും മത്സരിയ്ക്കുന്പോള്‍ യുപിഎയിലെ പ്രധാന കക്ഷിയായ കോണ്‍ഗ്രസിന് വെറും മൂന്ന് സീറ്റാണ് മാറ്റിവെച്ചിരിയ്ക്കുന്നത്.

തങ്ങളെ മൂന്ന് സീറ്റിലൊതുക്കാനുള്ള തീരുമാനം അംഗീകരിയ്ക്കില്ലെന്ന് കോണ്‍ഗ്രസ് പ്രഖ്യാപിച്ചത് യുപിഎയിലും അസ്വാരസ്യത്തിന് വഴിമരുന്നിട്ടിരിയ്ക്കുകയാണ്.

തങ്ങളോട് ചര്‍ച്ച നടത്താതെ ലാലുവും പാസ്വാനും ഏകപക്ഷീയമായി പ്രഖ്യാപിച്ച സീറ്റ് വിഭജനം വഞ്ചനയാണെന്ന് ബീഹാറിന്റെ സംഘടനാ ചുമതലയുള്ള കോണ്‍ഗ്രസ് നേതാവ് സുശീല്‍ കുമാര്‍ ഷിന്‍‍ഡെ പറഞ്ഞു. ബീഹാറില്‍ 11 സീറ്റുകളില്‍ മത്സരിയ്ക്കാനുള്ള സ്ഥാനാര്‍ത്ഥികളെ നിശ്ചയിച്ചു കഴിഞ്ഞുവെന്നും ഷിന്‍ഡെ വ്യക്തമാക്കി.

സീറ്റ് വിഭജനത്തില്‍ ഏറ്റവും കൂടുതല്‍ നേട്ടം പാസ്വാന്റെ എല്‍ജെപിയ്ക്കാണ്.കഴിഞ്ഞ തിഞ്ഞെടുപ്പില്‍ പാസ്വാന്റെ എല്‍‌ജെപി എട്ട് സീറ്റുകളില്‍ മത്സരിച്ചെങ്കിലും നാലിടത്തേ വിജയം നേടാനായുള്ളൂ. എന്നാല്‍ ഇത്തവണ നാല് സീറ്റുകള്‍ കൂടി സ്വന്തമാക്കാന്‍ എല്‍ജെപിക്ക് കഴിഞ്ഞു.

സീറ്റ് ലഭിയ്ക്കാത്തതില്‍ ലാലു പ്രസാദിന്റെ ഭാര്യാ സഹോദരന്‍ സാധു യാദവും ആര്‍ജെഡിയില്‍ കലാപക്കൊടി ഉയര്‍ത്തിയിട്ടുണ്ട്. സാധുവിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതായി ലാലു അറിയിച്ചു. അതിനിടെ സാധു യാദവ് കോണ്‍ഗ്രസിലേക്ക് നീങ്ങുമെന്നും അഭ്യൂഹങ്ങളുണ്ട്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+