മുരളീധരന്‍ മത്സരിക്കണമെന്ന് പവാര്‍
ദില്ലി: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിയ്‌ക്കാന്‍ കെ മുരളീധരനോട് എന്‍സിപി ദേശീയ അധ്യക്ഷന്‍ ശരദ് പവാര്‍ ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് വൈകിട്ട് ദില്ലിയില്‍ ചേരുന്ന യോഗത്തില്‍ തീരുമാനമെടുക്കുമെന്നും കെ. മുരളീധരന്‍ പറഞ്ഞു.
പ്രധാനമന്ത്രി സ്ഥാനം നോട്ടമിട്ടിട്ടുള്ള ശരദ് പവാര്‍ മുന്നണി ബന്ധങ്ങളെക്കുറിച്ചും കെ. മുരളീധരനുമായി ചര്‍ച്ച നടത്തിയതായി സൂചനയുണ്ട്.
ഇടതുമുന്നണി വയനാട് സീറ്റില്‍ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിയ്‌ക്കാത്തത് മുന്നണിയിലെ ആഭ്യന്തര പ്രശ്‌നങങ്ങള്‍ മൂലമാണെന്നും ആ സീറ്റ് എന്‍സിപിയ്‌ക്ക് നല്‌കുമെന്ന് കരുതുന്നില്ലെന്നും മുരളീധരന്‍ പറഞ്ഞു.
ശരത് പവാറുമായി ദില്ലിയില്‍ നടത്തിയ കൂടിക്കാഴ്‌ചയ്‌ക്കു ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിയ്‌ക്കുകയായിരുന്നു അദ്ദേഹം.












Click it and Unblock the Notifications