വരുണിനെ പിന്തുണച്ച് ശിവസേന
മുംബൈ: ബിജെപി നേതാവ് വരുണ്‍ ഗാന്ധിയുടെ പ്രസംഗത്തില്‍ തെറ്റായി ഒന്നുമില്ലെന്ന് ശിവസേന. പാര്‍ട്ടി മുഖപത്രമായ സാമ്‌നയുടെ മുഖപ്രസംഗത്തിലാണ് സേന തലവന്‍ ബാല്‍ താക്കറെ വരുണിനെ ന്യായീകരിച്ചിരിക്കുന്നത്.
വരുണിന്റെ പ്രസംഗത്തില്‍ തെറ്റൊന്നുമില്ല. വരുണ്‍ എന്ന ഗാന്ധിയെ ഞങ്ങള്‍ ഇഷ്ടപ്പെടുന്നു. വരുണ്‍ സത്യം മാത്രമേ പറഞ്ഞിട്ടുള്ളു. മാപ്പ് പറയേണ്ട ആവശ്യമില്ല- താക്കറേ പറയുന്നു.
തിരഞ്ഞെടുപ്പില്‍ വരുണ്‍ മത്സരിക്കുന്ന പിലിബിത് ലോക്‌സഭാ മണ്ഡലത്തില്‍ തിരഞ്ഞെടുപ്പ് റാലികളില്‍ നടത്തിയ ന്യൂനപക്ഷ വിരുദ്ധ പ്രസംഗങ്ങള്‍ക്കെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ കേസെടുത്തിരിക്കുന്ന സാഹചര്യത്തിലാണ് താക്കറെ പിന്തുണയുമായി രംഗത്തെത്തിയിരിക്കുന്നത്.
ഇതിനിടെ വര്‍ഗീയതയും മതവിദ്വേഷവും ഉണ്ടാക്കുന്ന പ്രസംഗം നടത്തിയ വരുണിനെ അറസ്റ്റു ചെയ്യണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.
താന്‍ പറഞ്ഞ തെറ്റില്‍ മാപ്പുപറയാന്‍ പോലും തയ്യാറാകാത്ത വരുണിനെ അറസ്‌റ്റുചെയ്യണമെന്ന് കേന്ദ്രമന്ത്രി കപില്‍ സിബലാണ് ആവശ്യപ്പെട്ടിരിക്കുന്നത്. താന്‍ മാപ്പു പറയില്ലെന്ന് വരുണ്‍ പറഞ്ഞതിന് പിന്നാലെയാണ് സിബല്‍ വരുണിനെ അറസ്റ്റുചെയ്യണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്.
പ്രസ്‌താവനയില്‍ ഖേദം പ്രകടിപ്പിക്കാന്‍ പോലും തയ്യാറാവാത്ത സ്ഥിതിയ്‌ക്ക് വരുണിന്റെ പ്രസ്‌താവന ബിജെപിയുടെ അറിവോടുകൂടിത്തന്നെയായിരിക്കും- കപില്‍ പറഞ്ഞു. നരേന്ദ്രമോഡിയേക്കാള്‍ വലിയ വര്‍ഗീയവാദിയാകാനാണ് വരുണിന്റെ ശ്രമം. അങ്ങനെയാണെങ്കില്‍ ഇത്തരക്കാര്‍ക്ക് ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഇടമുണ്ടാകില്ലെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.












Click it and Unblock the Notifications