കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിവാദ പ്രസംഗം: മാപ്പു പറയില്ലെന്ന്‌ വരുണ്‍ ഗാന്ധി

  • By Staff
Google Oneindia Malayalam News

ദില്ലി: മതവൈരം വളര്‍ത്തുന്ന രീതിയില്‍ പ്രസംഗിച്ചതിനെത്തുടര്‍ന്ന്‌ നിയമക്കുരുക്കിലായ ബിജെപി നേതാവ്‌ വരുണ്‍ ഗാന്ധി വിശദീകരണവുമായി രംഗത്ത്‌.

തന്റെ പ്രസംഗത്തിന്റേതായി പ്രചരിക്കുന്ന സിഡിയിലെ വാക്കുകളും ശബ്ദവും തന്റേതല്ലെന്നും അത്‌ ഗൂഡാലോചനയുടെ ഭാഗമായി കൃത്രിമമായി ഉണ്ടാക്കിയതാണെന്നാണ്‌ വരുണ്‍ പറയുന്നത്‌.

ഞാന്‍ മതവികാരം വ്രണപ്പെടുത്തുന്ന രീതിയില്‍ ഒന്നും പറഞ്ഞിട്ടില്ല. അതുകൊണ്ടുതന്നെ കുറ്റം ഏറ്റുപറയേണ്ടതുമില്ല. ഞാനൊരു ഗാന്ധിയാണ്‌ ഹിന്ദുവാണ്‌ ഇന്ത്യക്കാരനാണ്‌ അതില്‍ അഭിമാനവുമുണ്ട്‌. എന്നെ വര്‍ഗീയവാദിയായി ചിത്രീകരിക്കാനുള്ള ഗൂഢശ്രമമാണ്‌ ഇതിന്‌ പിന്നിലുള്ളത്‌- വരുണ്‍ പറഞ്ഞു.

ദില്ലിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു വരുണ്‍. പിലിബിത്തിലെ ബിജെപി സ്ഥാനാര്‍ത്ഥിയാണ്‌ സഞ്‌ജയ്‌ ഗാന്ധി-മനേക ദമ്പതികളുടെ മകനും മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ കൊച്ചുമകനുമായ വരുണ്‍.

മുസ്ലീം വിരുദ്ധ പ്രസംഗം നടത്തിയെന്ന ആരോപണത്തില്‍ വരുണിനെതിരെ കേസെടുക്കാന്‍ തിരഞ്ഞെടുപ്പ്‌ കമ്മീഷന്‍ ഉത്തര്‍പ്രദേശ്‌ ചീഫ്‌ ഇലക്‌്‌ടറല്‍ ഓഫീസര്‍ക്ക്‌ കഴിഞ്ഞ ദിവസം നിര്‍ദ്ദേശം നല്‍കിയിരുന്നു. പെരുമാറ്റച്ചട്ടലംഘനത്തിനും വരുണിന്‌ നോട്ടീസ്‌ അയച്ചിരുന്നു.

പിലിബിത്തില്‍ കഴിഞ്ഞ ദിവസം നടന്ന തിരഞ്ഞെടുപ്പ്‌ പ്രചാരണത്തിനിടെ ഇത്‌ കൈപ്പത്തിയല്ല ഇതു താമരയുടെ കരുത്താണ്‌. ഇത്‌ തല അറുക്കം ജയ്‌ ശ്രീരാം വരുണ്‍ എന്ന്‌ പറഞ്ഞിരുന്നു.

മറ്റൊരു യോഗത്തില്‍ ഹിന്ദുക്കള്‍ക്കെതിരെ ആരെങ്കിലും വിരല്‍ ഉയര്‍ത്തിയാല്‍ ഹിന്ദുക്കള്‍ ബലഹീനരും നേതൃത്വമില്ലാത്തവരുമാണെന്ന്‌ ആരെങ്കിലും കരുതുന്നെങ്കില്‍ ഗീത മുന്‍നിര്‍ത്തി ഞാന്‍ സ്‌തയംചെയ്യുന്നു ആ കരം ഞാന്‍ വെട്ടും- എന്നും വരണ്‍ പ്രഖ്യാപിച്ചിരുന്നു. പ്രസംഗം മതവിദ്വേഷമുണ്ടാക്കുന്നുവെന്നാരോപിച്ച്‌ കോണ്‍ഗ്രസാണ്‌ തിരഞ്ഞെടുപ്പ്‌ കമ്മീഷന്‌ പരാതി നല്‍കിയത്‌.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X