മാത്യു ടി തോമസിന്റെ രാജി ഗവര്‍ണര്‍ക്ക് അയച്ചില്ല

ബുധനാഴ്‌ച കോഴിക്കോട്ട് ചേരുന്ന ജനതാദള്‍ സംസ്ഥാന കമ്മിറ്റിയുടെ തീരുമാനംവരെ കാക്കാമെന്നാണ് സിപിഎം നിലപാടെന്നാണ് സൂചന. ബുധനാഴ്‌ച മന്ത്രിസഭായോഗവും ചേരുന്നുണ്ട്.
രാജിക്കത്ത് നല്‍കിയശേഷം സ്വന്തം നാടായ തിരുവല്ലയിലേയ്‌ക്ക് മടങ്ങിയ മാത്യു ടി തോമസ് യോഗത്തില്‍ പങ്കെടുക്കില്ലെന്നാണ് സൂചന. എന്നാല്‍ രാജി ഗവര്‍ണര്‍ക്ക് അയയ്‌ക്കാത്തതുകൊണ്ടുതന്നെ സാങ്കേതികമായി അദ്ദേഹം മന്ത്രിയാണ്.
ആലോചിച്ചശേഷം മാത്രമേ രാജിക്കാര്യത്തില്‍ തീരുമാനമെടുക്കുകയുള്ളുവെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. രാജിസ്വീകരിച്ചുകൊണ്ടുള്ള വിജ്ഞാപനം വന്നാല്‍ വകുപ്പ് മുഖ്യമന്ത്രി ഏറ്റെടുക്കുകയോ മറ്റേതെങ്കിലും മന്ത്രിയെ ചുമതലയേല്‍പ്പിക്കുകയോ ചെയ്യും.
സിപിഎമ്മിനോടുള്ള പ്രതിഷേധം ഉള്ളിലൊതുക്കി ഇടതുമുന്നണിയില്‍ത്തന്നെ തുടരാനാണ് ദളിന്റെ തീരുമാനമെങ്കില്‍ സാവധാനം മാത്യു ടി തോമസിനെത്തന്നെ മന്ത്രിസ്ഥാനത്തേയ്‌ക്ക് മടക്കിക്കൊണ്ടുവരാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് സിപിഎം. തിങ്കളാഴ്‌ച രാത്രിയാണ് മാത്യു ടി തോമസ് മുഖ്യമന്ത്രിയ്‌ക്ക് രാജിക്കത്ത് നല്‍കിയത്.
ഇതിനിടെ മന്ത്രിസ്ഥാനം രാജിവച്ച് എത്തിയ മാത്യു ടി തോമസിന് തിരുവല്ലയില്‍ ജനതാദള്‍ എസ് പ്രവര്‍ത്തകരും നാട്ടുകാരും ചേര്‍ന്ന് സ്വീകരണം നല്‍കി. ചൊവ്വാഴ്‌ച വൈകീട്ട് അഞ്ചുമണിയോടെ ചെന്നൈ മെയിലില്‍ ആണ് അദ്ദേഹം തിരുവല്ലയില്‍ എത്തിയത്.












Click it and Unblock the Notifications