അനാശാസ്യം: കോണ്‍സ്‌റ്റബിളിന് സസ്‌പെന്‍ഷന്‍
തൃപ്പൂണിത്തുറ: പൊലീസ് ക്വാട്ടേഴ്‌സില്‍ അനാശാസ്യ പ്രവര്‍ത്തനം നടത്തിയ പൊലീസുകാരനുള്‍പ്പെടെ മൂന്നുപേര്‍ അറസ്റ്റിലായി. ഹില്‍പാലസ് എആര്‍ ക്യാമ്പിലുള്ള ക്വാട്ടേഴ്‌സിലാണ് അനാശാസ്യ പ്രവര്‍ത്തനം നടന്നത്.
ക്യാമ്പിലെ പൊലീസ് കോണ്‍സ്‌റ്റബിളായ ഇടുക്കി സ്വദേശി രാജു, ഇടുക്കിയില്‍ നിന്നുതന്നെയുള്ള ആഗ്നസ്, സാബു എന്നിവരെയാണ് തൃപ്പൂണിത്തുറ പൊലീസ് അറസ്റ്റുചെയ്‌തത്.
രാജു തന്റെ ക്വാട്ടേഴ്‌സില്‍ അനാശാസ്യപ്രവര്‍ത്തനത്തിന് സൗകര്യം ചെയ്‌തു കൊടുക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. രാജുവിനെ സര്‍വ്വീസില്‍ നിന്നും സസ്‌പെന്റ് ചെയ്‌തുകൊണ്ട് ഉത്തരവിറങ്ങിയിട്ടുണ്ട്.
അനാശാസ്യ പ്രവര്‍ത്തനം നടക്കുന്നതായി സംശയം തോന്നിയ സമീപ ക്വാട്ടേഴ്‌സുകളിലെ പൊലീസുകാര്‍ തന്നെയാണ് ഇവരെ പിടികൂടി തൃപ്പൂണിത്തുറ പൊലീസിനെ വിളിച്ചുവരുത്തിയത്. അറസ്റ്റിലായ രാജു മുമ്പ് ശബരിമല ഡ്യൂട്ടിക്കിടെ ബഹളമുണ്ടാക്കിതിനും കുറച്ചുകാലം സസ്‌പെന്‍ഷനില്‍ ആയിരുന്നു.












Click it and Unblock the Notifications