കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോട്ടയത്ത്‌ മത്സരിക്കുമെന്ന്‌ പിസി തോമസ്‌

  • By Staff
Google Oneindia Malayalam News

കോട്ടയം: കേരള കോണ്‍ഗ്രസ്‌-എം നേതാവ്‌ കെഎം മാണിയുടെ മകന്‍ ജോസ്‌ കെ മാണിയ്‌ക്കെതിരെ കോണ്‍ഗ്രസ്‌-ജെ നേതാവ്‌ പി.സി തോമസ്‌ തിരഞ്ഞെടുപ്പില്‍ മത്സരിച്ചേയ്‌ക്കും.

പാലാഴി ടയേഴ്‌സിന്റെ പേരില്‍ പിരിച്ച പണം തിരിച്ച്‌ നല്‍കി ജനങ്ങളോട്‌ മാപ്പ്‌ പറയാന്‍ കെഎം മാണി തയ്യാറായില്ലെങ്കില്‍ മത്സരിക്കുമെന്നാണ്‌ തോമസ്‌ ഭീഷണി മുഴക്കിയിരിക്കുന്നത്‌. എല്‍ഡിഎഫ്‌ സ്ഥാനാര്‍ത്ഥിയായി സിപിഎമ്മിലെ കെ സുരേഷ്‌ കുറുപ്പാണ്‌ കോട്ടയത്ത്‌ മത്സരിക്കുന്നത്‌.

പിസി തോമസ്‌ കൂടി മത്സരിക്കുകയാണെങ്കില്‍ കോട്ടയത്തെ മത്സരത്തിന്‌ പുതിയ മുഖം കൈവരും. മണ്ഡല പുനരേകീകരണത്തോടെ മൂവാറ്റുപുഴ മണ്ഡലം ഇല്ലാതാവുകയും സീറ്റ്‌ വിഭജനത്തില്‍ കോണ്‍ഗ്രസ്‌ കോട്ടയം സീറ്റ്‌ മാണിവിഭാഗത്തിന്‌ നല്‍കുകയുമായിരുന്നു.

കെഎം മാണിയുടെ മണ്ഡലമായ പാലായും കൂടി കോട്ടയം ലോക്‌സഭാമണ്ഡലത്തിലേയ്‌ക്ക്‌ ചേര്‍ന്നതോടെ ജോസ്‌ കെ മാണിയ്‌ക്ക്‌ അനായാസം ജയിച്ചു കയറാന്‍കഴിയുമെന്നായിരുന്നു മാണി ഗ്രൂപ്പിന്റെ കണക്കുകൂട്ടല്‍.

എന്നാല്‍ ഒരിക്കല്‍ക്കൂടി പി.സി തോമസ്‌ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിക്കുന്നതോടെ കോട്ടയത്തെ തിരഞ്ഞെടുപ്പ്‌ പ്രവചനാതീതവും ഏറ്റവും വാശിയേറിയതുമായി മാറിയേയ്‌ക്കും. കെഎം മാണി ചെയര്‍മാനായ പാലാഴി ടയേഴ്‌സ്‌ എന്ന സ്ഥാപനം 1995ലാണ്‌ രജിസ്റ്റര്‍ ചെയ്‌തത്‌.

സ്ഥാപനം തുടങ്ങാനായി 40 ഏക്കര്‍ സ്ഥലം ഏറ്റെടുത്തതല്ലാതെ മറ്റ്‌ പ്രവര്‍ത്തനങ്ങളൊന്നും നടന്നിരുന്നില്ല. കേരള കോണ്‍ഗ്രസ്‌ എം ആണ്‌ പാലാഴി ടയേഴ്‌സിന്‌ വേണ്ടി പണപ്പിരിവ്‌ നടത്തിയതെന്ന്‌ പി.സി തോമസ്‌ ആരോപിച്ചിരുന്നു.

കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മൂവാറ്റുപുഴയില്‍ യുഡിഎഫ്‌ സ്ഥാനാര്‍ത്ഥിയായിരുന്ന ജോസ്‌ കെ മാണിയെ മൂന്നാം സ്ഥാനത്തേയ്‌ക്ക്‌ തള്ളിയാണ്‌ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായിരുന്ന പിസി തോമസ്‌ വിജയിച്ചത്‌.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X