Get Updates
Get notified of breaking news, exclusive insights, and must-see stories!

മദനിയുടെ തീവ്രവാദ ബന്ധം അന്വേഷിക്കും

തിരുവനന്തപുരം: പിഡിപി ചെയര്‍മാന്‍ അബ്‌ദുള്‍ നാസര്‍ മദനിയ്ക്ക് തീവ്രവാദ ബന്ധം ഉണ്ടെന്ന ആരോപണത്തെക്കുറിച്ച് അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി വിഎസ് അച്യുതനന്ദന്‍ അറിയിച്ചു. മന്ത്രിസഭായോഗ തീരുമാനങ്ങള്‍ മാധ്യമങ്ങളോട് വിശദീകരിയ്ക്കുകയായിരുന്നു മുഖ്യമന്ത്രി. ഇക്കാര്യത്തില്‍ ആഭ്യന്തര വകുപ്പാണ് അന്വേഷണം നടത്തുന്നത്.

എല്ലാ വിവരങ്ങളും തന്റെ കൈയില്‍ എത്തണമെന്നില്ലെന്നും വിഎസ് പറഞ്ഞു. തിരഞ്ഞെടുപ്പില്‍ പിഡിപിയുമായുള്ള ബന്ധത്തെക്കുറിച്ച് മാധ്യമ പ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ പിഡിപി പ്രതിനിധികളല്ല മത്സരിയ്ക്കുന്നതെന്ന് മുഖ്യമന്ത്രി വിശദീകരിച്ചു.

ഗതാഗതമന്ത്രി മാത്യു ടി തോമസിന്റെ രാജികാര്യത്തില്‍ ഇടതുമുന്നണി യോഗത്തില്‍ ചര്‍ച്ചചെയ്‌ത ശേഷം തീരുമാനം കൈക്കൊള്ളും. ആ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാകും രാജിക്കത്ത്‌ ഗവര്‍ണര്‍ക്ക്‌ കൊടുക്കണോ വേണ്ടയോ എന്നു തീരുമാനിക്കുക.

ലാവലിന്‍ കേസില്‍ പ്രോസിക്യൂഷന്‍ അനുമതി വൈകുന്നതില്‍ അസ്വാഭാവികമായി ഒന്നുമില്ലെന്നും, എന്നാല്‍ കേസില്‍ നമ്മള്‍ ആഗ്രഹിക്കുന്നത്‌ പോലെ കാര്യങ്ങള്‍ നടക്കണമെന്നില്ലെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.

ലാവലിന്‍ കേസിന്‌ ആസ്പദമായ ഫയലുകള്‍ വിശദമായി പഠിക്കേണ്‌ടതുണ്‌ടെന്ന്‌ അഡ്വക്കേറ്റ്‌ ജനറല്‍ അറിയിച്ചിരുന്നു. അതിന്‌ സമയം നല്‍കാന്‍ സാധ്യമല്ലെന്ന്‌ പറയാനാകില്ല. ഇത്ര ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട്‌ വേണമെന്ന്‌ നിര്‍ബന്ധം പിടിക്കാനും പറ്റില്ല. കഴിയുന്നത്ര വേഗം റിപ്പോര്‍ട്ട് ലഭിക്കുന്നതിനായി ശ്രമിക്കുന്നുണ്ട്.

പാമോയില്‍, ഗ്രാഫൈറ്റ് കേസുകള്‍ ചൂണ്ടിക്കാട്ടി അഴിമതിക്കെതിരെയുള്ള തന്റെ പോരാട്ടങ്ങള്‍ക്ക് വര്‍ഷങ്ങളുടെ പഴക്കമുണ്ടെന്ന്ന് വിഎസ് ചൂണ്ടിക്കാട്ടി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+