Get Updates
Get notified of breaking news, exclusive insights, and must-see stories!

ഒബാമയുടെ ജനപ്രീതി ഇടിയുന്നു

വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയുടെ ജനപ്രീതിയില്‍ വന്‍ ഇടിവെന്ന് സര്‍വെ ഫലം. സാന്പത്തിക മാന്ദ്യത്തില്‍ അമേരിക്ക നട്ടം തിരിയുന്ന പശ്ചാത്തലത്തിലാണ് പ്രസിഡന്റിന്റെ ജനപ്രീതയിലും കുറവുണ്ടായിരിക്കുന്നത്.

പ്രസിഡന്റ് പദവിയിലേറിയതിന് ശേഷം ഒബാമ എടുത്ത നടപടികളെ 59 ശതമാനം പേര‍് മാത്രമാണ് അനുകൂലിയ്ക്കുന്നത്. ഭൂരിപക്ഷവും മുന്‍ പ്രസിഡന്റ് ബുഷിന്റെ തുടര്‍ച്ചക്കാരനായി ഒബാമയെ വിലയിരുത്തിക്കഴിഞ്ഞു.

ഫെബ്രുവരിയില്‍ 64 ശതമാനം പേരുടെ പിന്തുണയുണ്ടായിരുന്നിടത്ത് മാര്‍ച്ച്‌ മാസത്തോടെ 59 ശതമാനമായി കുറഞ്ഞിരിയ്ക്കുന്നത്. അതേ സമയം പ്രസിഡന്റ്‌ എന്ന നിലയിലുള്ള ഒബാമയുടെ പ്രകടനത്തോട്‌ ജനത്തിന്റെ വിശ്വാസം വര്‍ധിച്ചിട്ടുണ്ട്‌. 17 ശതമാനമായിരുന്നത്‌ ഇപ്പോള്‍ 26 ശതമാനമായി കൂടിയിട്ടുണ്ട്.

പ്യൂ റിസര്‍ച്ച് സെന്ററാണ് ജനങ്ങള്‍ക്കിടയിലും മാധ്യമങ്ങള്‍ക്കിടയിലും സര്‍വെ നടത്തിയത്.ഒബാമയെ മിതവാദിയും യാഥാസ്ഥിതികനുമായി കാണുന്നവരുടെ എണ്ണവും വര്‍ദ്ധിച്ചിട്ടുണ്ട്. കഴിഞ്ഞ സര്‍വെയില്‍ ഒബാമയെ ഇത്തരത്തില്‍ വീക്ഷിച്ചവര്‍ 34 ശതമാനമാണെങ്കില്‍ ഇക്കുറി ഇവര്‍ 40 ശതമാനമായി ഉയര്‍ന്നു.

അതേ സമയം അഫ്ഗാനിസ്ഥാനില്‍ 17,000 അമേരിക്കന്‍ ഭടന്‍മാരെ കൂടി വിന്യസിയ്ക്കാനുള്ള ഒബാമയുടെ തീരുമാനം സര്‍വെയില്‍ പരക്കെ വിമര്‍ശിക്കപ്പെട്ടു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+