അസമില്‍ റെയില്‍വെ ട്രാക്കില്‍ സ്ഫോടനം
ദിഫു: മധ്യ അസമിലെ കാര്‍ബി ആങ്‌ലോങ് ജില്ലയില്‍ റയില്‍വേട്രാക്കിലെ ബോംബ് സ്‌ഫോടനത്തില്‍ നിന്നും രാജധാനി എക്‌സ്‌പ്രസ് അത്ഭുതകരമായി രക്ഷപ്പെട്ടു. പുലര്‍ച്ചെ ഒരു മണിയോടെ നടന്ന സ്ഫോടനത്തില്‍ ആളപായമില്ല.
ദില്ലി-ദിബ്രുഗ്രഹ് റൂട്ടിലോടുന്ന രാജധാനി എക്‌സ്‌പ്രസിനു തൊട്ടുമുന്നിലായി സുരക്ഷക്കായി ഓടുന്ന അകന്പടി എന്‍ജിന്‍ കടന്നുപോയ ഉടനെയായിരുന്നു സ്‌ഫോടനം.
സ്ഫോടനത്തെ തുടര്‍ന്ന് ട്രാക്കില്‍ രണ്ടര അടി താഴ്‌ചയില്‍ വിള്ളലുകള്‍ ഉണ്ടായിട്ടുണ്ട്. സംഭവത്തിനുപിന്നില്‍ കെഎല്‍എന്‍എല്‍എഫ് പ്രവര്‍ത്തകരാണെന്ന് കരുതുന്നു.
സംഭവസ്ഥലത്ത് നടത്തിയ പരിശോധനയില്‍ ട്രാക്കില്‍ നിന്ന് പൊട്ടാത്ത മറ്റൊരു ബോംബ് കൂടി കണ്ടെത്തി നിര്‍വീര്യമാക്കി.












Click it and Unblock the Notifications