ഇടയലേഖനത്തില്‍ രാഷ്ട്രീയം വേണ്ട
ദില്ലി: ബിഷപ്പുമാരുടെ ഇടയലേഖനങ്ങള്‍ക്ക് കാത്തലിക് ബിഷപ്പ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ (സിബിസിഐ) മാര്‍ഗ്ഗനിര്‍ദ്ദേശം പുറപ്പെടുവിച്ചു.
തിരഞ്ഞെടുപ്പില്‍ ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയോടോ സ്ഥാനാര്‍ത്ഥിയോടോ പ്രത്യേക താത്‌പര്യം പാടില്ലെന്ന് സിബിസിഐ പുറപ്പെടുവിച്ച മാര്‍ഗ്ഗനിര്‍ദ്ദേശത്തിലുണ്ട്. ഇതടക്കം 12 നിര്‍ദ്ദേശങ്ങള്‍ അടങ്ങിയ മാര്‍ഗ്ഗ രേഖയാണ് സിബിസിഐ പുറപ്പെടുവിച്ചിരിയ്‌ക്കുന്നത്.
സത്യദീപത്തിന്റെ ഇംഗ്ലീഷ് എഡിഷനിലാണ് സിബിസിഐയുടെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പ്രസിദ്ധീകരിച്ചിരിയ്‌ക്കുന്നത്.
ഏതെങ്കിലും മുന്നണിയോടെ പാര്‍ട്ടിയോടെ സ്ഥാനാര്‍ത്ഥിയോടോ സഭയ്‌ക്ക് പക്ഷപാതിത്വം ഇല്ലെന്ന് സിബിസിഐ വ്യക്തമാക്കുന്നുണ്ട്. വോട്ട് ചെയ്യുമ്പോള്‍ സ്ഥാനാര്‍ത്ഥികള്‍ വിശ്വാസികളായിരിക്കണമെന്ന മാനദണ്ഡം പാടില്ലെന്ന് വ്യക്തമാക്കുന്ന മാര്‍ഗ്ഗ രേഖ ക്രിമിനല്‍ പശ്ചാത്തലമില്ലാത്ത ജനാധിപത്യ മതേതര മൂല്യങ്ങള്‍ കാത്തു സൂക്ഷിയ്‌ക്കുന്ന സ്ഥാനാര്‍ത്ഥികളെയാണ് പിന്തുണയ്‌ക്കേണ്ടതെന്ന് ആവശ്യപ്പെടുന്നു.രാഷ്ട്രീയവും ധാര്‍മ്മികവുമായ അഴിമതിയുള്ളവരെ പിന്തുണയ്‌ക്കരുതെന്നും സിബിസിഐ ആവശ്യപ്പെടുന്നുണ്ട്.
തിരഞ്ഞെടുപ്പിന് മുന്നോടിയായി രൂപതകള്‍ പുറപ്പെടുവിയ്‌ക്കുന്ന ഇടയലേഖനങ്ങളില്‍ കടുത്ത രാഷ്ട്രീയ പക്ഷപാതിത്വം ഉണ്ടാകുന്ന സാഹചര്യത്തിലാണ് സിബിസിഐ ഇത്തരമൊരു മാര്‍ഗ്ഗരേഖയുമായി രംഗത്തെത്തിയിട്ടുള്ളതെന്ന് കരുതപ്പെടുന്നു.
സിബിസിഐയുടെ നിര്‍ദ്ദേശം അനുസരിയ്‌ക്കുമ്പോഴും കേരളത്തിലെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് സഭാ വിശ്വാസികളില്‍ പ്രത്യേക ബോധവത്‌ക്കരണം നടത്തണമെന്ന നിലപാടാണ് കേരള കാത്തലിക് ബിഷപ്‌സ് കൗണ്‍സില്‍ കൈക്കൊണ്ടിരിയ്‌ക്കുന്നത്.












Click it and Unblock the Notifications