കോണ്‍ഗ്രസുമായും ധാരണയുണ്ടാക്കാം: കാരാട്ട്

മതേതര ബദല്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ കോണ്‍ഗ്രസിന്റെ സഹായം ആവശ്യപ്പെടാനുള്ള സാധ്യത തള്ളിക്കളയാന്‍ കഴിയില്ലെന്ന് ഒരു ടിവി ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് കാരാട്ട് പറഞ്ഞത്.
യുപിഎ സര്‍ക്കാറിനെ നാലര വര്‍ഷത്തോളം പിന്തുണച്ച സിപിഎം അമേരിക്കയുമായുള്ള സിവിലിയന്‍ ആണവകരാര്‍ വിഷയത്തില്‍ സര്‍ക്കാറിനുള്ള പിന്തുണ പിന്‍വലിക്കുകയായിരുന്നു.
കോണ്‍ഗ്രസുമായ തൊട്ടുകൂടായ്‌മയുടെ പ്രശ്‌നമില്ലെന്നാണ് കാരാട്ട് അഭിമുഖത്തില്‍ പറഞ്ഞത്. എല്ലാ പാര്‍ട്ടികളുമായും തങ്ങള്‍ ബിസിനസിന് തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി.
കോണ്‍ഗ്രസിനും ബിജെപിയ്‌ക്കും പുറമെയുള്ള ഒരു ബദലാണ് മൂന്നാം മുന്നണിയെന്നും അത് മതേതരസര്‍ക്കാറിനാണ് ഊന്നല്‍ നല്‍കുകയെന്നുമാണ് മൂന്നാം മുന്നണി പ്രഖ്യാപന വേദിയില്‍ കാരാട്ട് പറഞ്ഞിരുന്നത്.
ഇതിന് പിന്നാലെ സോണിയാ ഗാന്ധിയും കോണ്‍ഗ്രസുമില്ലാതെ ഇന്ത്യയില്‍ ഒരു മതേതരസര്‍ക്കാര്‍ സാധ്യമാകില്ലെന്ന് സമാജ് വാദി പാര്‍ട്ടി നേതാവ് അമര്‍ സിങ് അഭിപ്രായപ്പെട്ടിരുന്നു.












Click it and Unblock the Notifications