വരുണ്‍ പുതിയ വിവാദത്തില്‍
ദില്ലി: മത വൈരം വളര്‍ത്തുന്ന രീതിയില്‍ പ്രസംഗം നടത്തി തിരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടപ്പുള്ളിയായ ബിജെപി സ്ഥാനാര്‍ത്ഥി വരുണ്‍ ഗാന്ധി വീണ്ടും വിവാദത്തില്‍. തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പണ വിതരണം നടത്തിയെന്നാണ് വരുണിനെതിരെ ഉയര്‍ന്നിരിയ്‌ക്കുന്ന പുതിയ ആരോപണം. സംഭവത്തെക്കുറിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അന്വേഷണത്തിന് ഉത്തരവിട്ടുണ്ട്.
തിരഞ്ഞെടുപ്പ് റാലിയ്‌ക്കിടെ വോട്ടര്‍മാര്‍ക്ക് വരുണ്‍ പണസഞ്ചികള്‍ നല്‌കിയെന്നാണ് കേസ്. ഇതുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തിയ പിലിബിത്ത് തഹസില്‍ദാര്‍ പ്രദേശം സന്ദര്‍ശിച്ച് സാക്ഷികളുടെ മൊഴികള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. കൂടുതല്‍ നടപടികള്‍ക്കായി തഹസില്‍ദാരുടെ റിപ്പോര്‍ട്ട് തിരഞ്ഞെടുപ്പ് കമ്മീഷന് അയക്കുമെന്ന് പിലിബിത്ത് ജില്ലാ അധികൃതര്‍ വ്യക്തമാക്കി.
ഇതിനിടെ വിവാദ പ്രസംഗം നടത്തിയതുമായി ബന്ധപ്പെട്ട് പിലിബിത്ത് പോലീസ് വരുണ്‍ ഗാന്ധിക്കെതിരെ പുതിയ രണ്ട് ക്രിമിനല്‍ കേസുകള്‍ കൂടി രജിസ്റ്റര്‍ ചെയ്‌തിട്ടുണ്ട്.
ഈ കേസില്‍ വരുണിനും ബിജെപിയ്‌ക്കും തിരഞ്ഞെടുപ്പ് കമ്മീഷന്‍ കാരണം കാണിയ്‌ക്കല്‍ നോട്ടീസ് നല്‌കിയിരുന്നു. വരുണിന്റെ പ്രസ്‌താവനയില്‍ പാര്‍ട്ടിയ്‌ക്ക് പങ്കില്ലെന്ന നിലപാടാണ് ബിജെപി സ്വീകരിച്ചിരിയ്‌ക്കുന്നത്.
തന്റെ പ്രസംഗം റെക്കാര്‍ഡ് ചെയ്‌ത ടേപ്പ് കൃത്രിമമാണെന്നാണ് വരുണിന്റെ വാദം. വരുണ്‍ ഗാന്ധി എവിടെ തിരഞ്ഞെടുപ്പ് പ്രസംഗം നടത്തിയാലും റെക്കാര്‍ഡ് ചെയ്യാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശം നല്‌കിയിട്ടുണ്ട്.












Click it and Unblock the Notifications