മക്കളെ 10വര്‍ഷമായി പീഡിപ്പിച്ച പിതാവ് അറസ്റ്റില്‍
മുംബൈ: പത്തുവര്‍ഷമായി സ്വന്തം മക്കളെ ലൈംഗികമായി പീഡിപ്പിച്ചുകൊണ്ടിരുന്ന പിതാവ് അറസ്റ്റിലായി. മുംബൈയിലെ അറുപത് കാരനായ ഹസ്മുഖ് റാത്തോഡ് എന്ന ബിസിനസുകാരനാണ് അറസ്റ്റിലായത്.
ഇയാള്‍ക്കൊപ്പം കുട്ടികളുടെ മാതാവിനെയും മുംബൈ പൊലീസ് അറസ്റ്റുചെയ്തിട്ടുണ്ട്. രണ്ട് പെണ്‍കുട്ടികളാണ് പിതാവിന്റെ പീഡനത്തിന് ഇരകളായത്. മൂത്ത കുട്ടിയ്ക്ക് ഇപ്പോള്‍ 21 വയസ്സുണ്ട് ഈ കുട്ടിയെ പത്തുവര്ഷമായത്രേ പീഡിപ്പിക്കാന്‍ തുടങ്ങിയിട്ട്. പതിനഞ്ചുവയസ്സായ രണ്ടാമത്തെ മകള്‍ക്കുനേരെയുള്ള പീഡനം തുടങ്ങിയിട്ട് ഏതാനും മാസങ്ങള്‍ മാത്രമേ ആയിട്ടുള്ളു.
അനിയത്തിയും അച്ഛന്റെ ക്രൂരതയ്ക്ക് ഇരയാവുന്നത് കണ്ട് മൂത്ത കുട്ടി അമ്മയുടെ അമ്മയോട് കാര്യങ്ങള്‍ പറയുകയായിരുന്നു. ഭാര്യയും ഭര്‍ത്താവും ദുര്‍മന്ത്രവാദത്തില്‍ വിശ്വസിക്കുന്നവരാണെന്ന് പൊലീസ് പറഞ്ഞു.
കുടുംബത്തിന്റെ ഐശ്വര്യത്തിന് വേണ്ടിയാണ് താന്‍ മക്കളെ ലൈംഗികമായി പീഡിപ്പിക്കുന്നതെന്നാണത്രേ റാത്തോഡ് പറഞ്ഞത്. മൂത്ത കുട്ടി പതിനൊന്നു വയസ്സായപ്പോള്‍ മുതല്‍ ഇയാളുടെ പീഡനം അനുഭവിക്കുകയാണ്.
ഇവര്‍ വിശ്വസിക്കുന്ന മന്ത്രിവാദിയാണത്രേ ഇയാളോട് കുട്ടിയുമായി ലൈംഗിക ബന്ധം പുലര്‍ത്തണമെന്ന് പറഞ്ഞത്. അങ്ങനെ ചെയ്താല്‍ പണക്കാരനാവാന്‍ കഴിയുമെന്നായിരുന്നുവത്രേ മന്ത്രവാദി പറഞ്ഞത്. രണ്ടാമത്തെ കുട്ടിയെ പിതാവ് മന്ത്രവാദിയ്ക്കും കാഴ്ചവച്ചിട്ടുണ്ടെന്ന് പൊലീസ് പറയുന്നു.
ഇതിന് മുമ്പ് ഇരുപത്തിനാല് വര്‍ഷത്തോളം സ്വന്തം മകളെ തടവിലിട്ട് ലൈംഗികമായി പീഡിപ്പിച്ച ഏഴ് കുട്ടികള്‍ക്ക് ജന്മം നല്കിയ ഓസ്ത്രിയക്കാരനായ ജോസഫ് ഫ്രിട്സലിന്റെ വിചാരണ ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുകയാണ് ഇതിനിടെയാണ് മുംബൈയില്‍ നിന്നും ഞെട്ടിക്കുന്ന വാര്‍ത്ത പുറത്തുവന്നിരിക്കുന്നത്.
-
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ഉല്ലാസ് പന്തളത്തിന് 10,000 രൂപ നൽകി സഹായിച്ചു, പക്ഷെ വിളിച്ച് പറയുന്ന ആളല്ല ഞാനെന്ന് അഖിൽ മാരാർ; വൻ ട്രോൾ -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
യുഎഇയിൽ ശക്തമായ മഴ വരുന്നു; പ്രവാസികൾ ജാഗ്രത പാലിക്കുക, സുരക്ഷാ നിർദ്ദേശങ്ങൾ ഇങ്ങനെ -
'മത്സരിക്കാന്‍ രാഹുല്‍ അനുവദിച്ചു.. എന്നിട്ടും അത് മുടക്കി, ആളെ എനിക്കറിയാം'; തുറന്നടിച്ച് സുധാകരന് -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍ -
ഇറാനെ ചുട്ടെരിക്കാൻ അമേരിക്ക; വൈദ്യുത നിലയങ്ങൾ തകർക്കും, ട്രംപിന്റെ അന്ത്യശാസനം -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ഇസ്രായേലില്‍ രൂക്ഷമായ മിസൈലാക്രമണവുമായി ഇറാന്; ഡിമോണും അറാദും ആക്രമിക്കപ്പെട്ടു -
13000 രൂപയുടെ ഇടിവില്‍ സ്വര്‍ണം.. വെള്ളിയ്ക്ക് കുറഞ്ഞത് 32000 രൂപ! അടുത്ത ആഴ്ചയിലും വില കുറയും?












Click it and Unblock the Notifications