കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിവാഹക്കരാര്‍ രജിസ്‌ട്രേഷന്‍ തടയണം: കോടതി

  • By Staff
Google Oneindia Malayalam News

കൊച്ചി: വിവാഹ രജിസ്‌ട്രേഷന്‍ ചട്ടങ്ങള്‍ നിലവില്‍വന്ന സാഹചര്യത്തില്‍ വിവാഹം എന്ന പേരില്‍ കരാറുകള്‍ രജിസ്റ്റര്‍ ചെയ്യുന്നത്‌ തടയാന്‍ നിയമഭേദഗതി കൊണ്ടുവരുന്ന കാര്യം സര്‍ക്കാര്‍ ആലോചിക്കണമെന്ന്‌ ഹൈക്കോടതി.

വിവാരജിസ്‌ട്രേഷന്‍ ചട്ടങ്ങള്‍ പ്രകാരം ചുമതലപ്പെടുത്തിയ ഉദ്യോഗസ്ഥന്‍ മുമ്പാകെ മാത്രമേ വിവാഹക്കരാറുകള്‍ രജിസ്‌ട്രര്‍ ചെയ്യാന്‍ അനുവദിക്കാവൂ. നിയമത്തെക്കുറിച്ച്‌ ധാരണയില്ലാത്ത പെണ്‍കുട്ടികലെ രക്ഷിക്കാന്‍ ഇത്തരത്തില്‍ വ്യവസ്ഥ അനിവാര്യമാണ്‌- ആക്ടിങ്‌ ചീഫ്‌ ജസ്റ്റിസ്‌ കുര്യന്‍ ജോസഫ്‌, ജെസ്‌്‌റ്റിക്‌ കെടി ശങ്കരന്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബഞ്‌ച്‌ പറഞ്ഞു.

കലൂര്‍ സ്വദേശിയായ എസ്‌.എം സൈദ്‌ അബ്ദുള്‍ ബാസിത്‌ സമര്‍പ്പിച്ച ഹേബിയസ്‌ കോര്‍പ്പസ്‌ ഹര്‍ജി തീര്‍പ്പാക്കിക്കൊണ്ടാണ്‌ ഡിവിഷന്‍ ബഞ്ചിന്റെ ഉത്തരവ്‌.

ഹര്‍ജിക്കാരന്റെ 18 വയസ്സായ മകളെ അരൂര്‍ സ്വദേശി അന്യായമായി തടങ്കലില്‍ പാര്‍പ്പിച്ചിരിക്കുന്നുവെന്ന്‌ കാണിച്ചാണ്‌ ഇയാള്‍ ഹര്‍ജി നല്‍കിയത്‌. കോടതി നിര്‍ദ്ദേശിച്ചത്‌ പ്രകാരം ഇരുവരും ഹാജരായി. രജിസ്റ്റര്‍ വിവാഹം ചെയ്‌തിട്ടുണ്ടെന്ന ബോധിപ്പിച്ച ഇവര്‍ 50 രൂപയുടെ മുദ്രപ്പത്രത്തില്‍ പാണാവള്ളി സബ്‌ രജിസ്‌ട്രാര്‍ ഓഫീസില്‍ രജിസ്റ്റര്‍ ചെയ്‌ത കരാറാണ്‌ കോടതിയില്‍ ഹാജരാക്കിയത്‌.

വിവാഹത്തിനുള്ള കരാര്‍ എന്നല്ല വിവാഹ കരാര്‍ എന്നാണ്‌ ഇതില്‍ രേഖപ്പെടുത്തിയത്‌. ഇരുവരും ഭാര്യാഭര്‍ത്താക്കന്മാരായെന്നാണ്‌ ഉള്ളടക്കം. ഇത്തരം കരാറുകള്‍ക്ക്‌ സാധുത ഇല്ല.

സമാനമായ ഒട്ടേറെ സംഭവങ്ങള്‍ ദിവസവും ഉണ്ടാകുന്നുണ്ടെന്നും ഇത്തരം വിവാഹങ്ങളില്‍ ഏര്‍പ്പെടുന്ന പെണ്‍കുട്ടികള്‍ ഭര്‍ത്താവ്‌ എന്ന്‌ പറയുന്നയാളില്‍ നിന്നും അവകാശങ്ങളൊന്നും കിട്ടാന്‍ അര്‍ഹതയില്ലെന്ന്‌ പിന്നീടാണ്‌ മനസ്സിലാക്കുകയെന്നും. ഇത്തരം ബന്ധങ്ങളില്‍ ജനിക്കുന്ന കുട്ടികളുടെ ഭാവി അപകടത്തിലാകുമെന്നും കോടതി ചൂണ്ടിക്കാട്ടി.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X