മുന്നണി യോഗത്തില്‍ നിന്നും ജനതാദള്‍ ഇറങ്ങിപ്പോയി
തിരുവനന്തപുരം: കോഴിക്കോട് സീറ്റ് ഏറ്റെടുക്കുന്ന കാര്യത്തില്‍ ഇനിയൊരു പുനര്‍വിചിന്തനമില്ലെന്ന് സിപിഎം ആവര്‍ത്തിച്ച് വ്യക്തമാക്കിയതോടെ ജനതാദള്‍ എസ് നേതാക്കള്‍ ഇടതുമുന്നണി യോഗത്തില്‍ നിന്നും ഇറങ്ങിപ്പോയി.
അങ്ങയറ്റം വേദനയോടും വ്യസനത്തോടെയുമാണ് എകെജി സെന്ററിന്റെ പടികള്‍ ഇറങ്ങുന്നതെന്നും മുന്നണിയില്‍ തുടരുന്നതടക്കമുള്ള കാര്യങ്ങള്‍ മാര്‍ച്ച് 22ന് കോഴിക്കോട് ചേരുന്ന പാര്‍ട്ടി സംസ്ഥാന സമിതി തീരുമാനിയ്ക്കുമെന്നും ദള്‍ ദേശീയ ജനറല്‍ സെക്രട്ടറി വര്‍ഗീസ് പി ജോര്‍ജ്ജ് പറഞ്ഞു.
വ്യാഴാഴ്ച വൈകിട്ട് എകെജി സെന്ററില്‍ ഇടത് മുന്നണി യോഗം ആരംഭിച്ചപ്പോള്‍ തന്നെ കോഴിക്കോട് സീറ്റ് ഏറ്റെടുക്കുമെന്ന തീരുമാനത്തില്‍ മാറ്റമില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന് അറിയിച്ചു.
എന്നാല്‍ നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങള്‍ കണക്കിലെടുത്തും തങ്ങള്‍ക്ക് നല്കിയ ഉറപ്പ് പാലിയ്ക്കുന്നതിനുമായി സീറ്റ് ഏറ്റെടുക്കാനുള്ള തീരുമാനം പുനപരിശോധിയ്ക്കണമെന്ന് ജനതാദള്‍ നേതാക്കളായ വര്‍ഗീസ് പി ജോര്‍ജ്, കെ കൃഷ്ണന്‍കുട്ടി, കെ പി മോഹനന് എന്നിവര്‍ ആവശ്യപ്പെട്ടു. എന്നാല്‍ തീരുമാനത്തില്‍ സിപിഎം ഉറച്ചു നിന്നതോടെ ദള്‍ നേതാക്കള്‍ യോഗം ബഹിഷ്ക്കരിയ്ക്കുകയായിരുന്നു.
എല്‍ഡിഎഫ് രൂപീകരിച്ചത് മുതല്‍ ഒപ്പമുണ്ടായിരുന്ന ജനതാദളിനോട് കേവലം ഒരു സീറ്റിന്റെ പേരില്‍ ഇത് ചെയ്തത് രാഷ്ട്രീയ വഞ്ചനയും അന്തസ്സില്ലാത്ത നടപടിയുമായി പോയെന്ന് എകെജി സെന്ററിന് പുറത്തെത്തിയ നേതാക്കള്‍ പറഞ്ഞു.
സിപിഎമ്മിന്റെ തീരുമാനം ദൗര്‍ഭാഗ്യകരമാണ്. ഇത്തരം നടപടികള്‍ എല്‍ഡിഎഫിന്റെ ശിഥിലീകരണത്തിനേ സഹായിക്കൂവെന്നും ദള്‍ നേതാക്കള്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
-
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
'പാലക്കാട്ടെ ജനങ്ങൾ രാഷ്ട്രീയഭേദമന്യേ രാഹുൽ മാങ്കൂട്ടത്തിലിന് ഒപ്പം'; മോദിയെ വിമർശിച്ച് രാഹുൽ ഈശ്വർ -
സ്വര്‍ണം ഇങ്ങനെ വില കുറയുമെന്ന് ആരും കരുതിയില്ല.. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത് -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
മോഹൻലാൽ ബുദ്ധിമാനായതിനാലാണ് ചെയ്തത്, എത്രകാലമായി മലയാളികളെ പറ്റിക്കുന്നു';ശാന്തിവിള ദിനേശ് -
സ്വർണം വിറ്റ് തുർക്കി; രണ്ടാഴ്ചക്കിടെ വിറ്റത് 58 ടണ്‍, റഷ്യയും വിറ്റു 15 ടണ്‍..ഇനി സ്വർണ വില കുത്തനെ താഴേക്കോ? -
ഇറാന്റെ നട്ടെല്ല് തകർക്കാൻ അമേരിക്കയുടെ വൻ നീക്കം; ഏപ്രിൽ 6 ഡെഡ്ലൈൻ!












Click it and Unblock the Notifications