Get Updates
Get notified of breaking news, exclusive insights, and must-see stories!

ദള്‍ കോഴിക്കോട്ട്‌ മത്സരിക്കും; മുന്നണി വിടില്ല

Veerendra Kumar
കോഴിക്കോട്‌: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ജനതാദള്‍-എസ്‌ സിറ്റിങ്‌ സീറ്റായ കോഴിക്കോട്ട്‌ മത്സരിക്കാന്‍ തീരുമാനിച്ചു. എന്നാല്‍ മുന്നണി വിടില്ലെന്നും ഇടതുമുന്നണിയില്‍ നിന്നുകൊണ്ടുതന്നെയാണ്‌ കോഴിക്കോട്ട്‌ മത്സരിക്കുന്നതെന്നും ബുധനാഴ്‌ച നടന്ന ദള്‍ സംസ്ഥാന സമിതിയോഗത്തിന്‌ ശേഷം പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ്‌ എംപി വീരേന്ദ്രകുമാര്‍ എംപി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

ഷെയ്‌ഖ്‌ പി ഹാരിസ്‌ ആയിരിക്കും കോഴിക്കോട്ടെ സ്ഥാനാര്‍ത്ഥി.പാര്‍ട്ടിയുടെ തീരുമാനങ്ങള്‍ വ്യാഴാഴ്‌ച നടക്കുന്ന ഇടതുമുന്നണിയോഗത്തില്‍ അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇതില്‍ പരിഹാരമുണ്ടാകുമെന്നാണ്‌ കരുതുന്നതെന്നും ഇല്ലെങ്കില്‍ മാര്‍ച്ച്‌ 22ന്‌ കോഴിക്കോട്ട്‌ ചേരുന്ന സംസ്ഥാന കൗണ്‍സില്‍ യോഗം ഭാവി പരിപാടികള്‍ക്ക്‌ രൂപം നല്‍കുമെന്നും വീരേന്ദ്രകുമാര്‍ അറിയിച്ചു.

ദളിന്‌ കോഴിക്കോട്‌ സീറ്റ്‌ നിഷേധിച്ച സിപിഎമ്മിന്റെ നടപടിയില്‍ പ്രതിഷേധിച്ച്‌ ഇടതുമുന്നണിയുടെ ഭാഗമായി പാര്‍ട്ടിയ്‌ക്ക്‌ ലഭിച്ച കോര്‍പ്പറേഷന്‍, ബോര്‍ഡ്‌ ഭാരവാഹിത്വങ്ങളും രാജിവയ്‌ക്കുമെന്ന്‌ അദ്ദേഹം പറഞ്ഞു.

കോഴിക്കോട്‌ ജനതാദളിന്റെ സിറ്റിങ്‌ സീറ്റാണ്‌. അവിടെ പാര്‍ട്ടി സ്ഥാനാര്‍ത്ഥിതന്നെ മത്സരിക്കണമെന്നത്‌ പാര്‍ട്ടിയുടെ പൊതുവികാരമാണ്‌. ഇതേറ്റെടുത്തു എന്ന്‌ സിപിഎം പറയുന്നതിന്റെ രാഷ്ട്രീയ മര്യാദ എന്താണെന്നറിയില്ല. മുന്നണിയെന്നാല്‍ ഒരു പാര്‍ട്ടിയല്ല. എന്തുകൊണ്ടാണ്‌ കോഴിക്കോട്‌ സീറ്റ്‌ ഏറ്റെടുത്തത്‌ എന്നതിന്റെ രാഷ്ട്രീയകാരണങ്ങള്‍ ഇടതുമുന്നണിയോഗത്തില്‍ ആരായും- വീരേന്ദ്രകുമാര്‍ പറഞ്ഞു.

ഇടതുമുന്നണിയില്‍ നിലനില്‍ക്കുന്ന പ്രശ്‌നങ്ങള്‍ എല്ലാവരുടെയും ബാധ്യതയാണെന്നും കേരളത്തിലെ പ്രശ്‌നങ്ങള്‍ ദേശീയ തലത്തില്‍ മൂന്നാം മുന്നണിയുടെ സാധ്യതകളെ ബാധിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ്‌ നല്‍കി.

പാര്‍ട്ടി നിര്‍ദ്ദേശപ്രകാരം മന്ത്രി സ്ഥാനം രാജിവച്ച മാത്യു ടി തോമസ്‌്‌ യോഗത്തില്‍ പങ്കെടുത്തിരുന്നു. പാര്‍ട്ടി എല്‍ഡിഎഫ്‌ വിടുന്നതിനെ അദ്ദേഹം ശക്തിയായി എതിര്‍ത്തു. മാത്രമല്ല എല്‍ഡിഎഫിനൊപ്പം ഉറച്ചുനില്‍ക്കുമെന്ന്‌ വ്യക്തമാക്കുകയും ചെയ്‌തിട്ടുണ്ട്‌.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+