തിരഞ്ഞെടുപ്പ് ജോലികള്‍ ഏറ്റെടുക്കപ്പെടും!!

കോട്ടയം നഗരത്തില്‍ ഇത്തരത്തിലൊരു പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടുകഴിഞ്ഞു. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിവിധ ജോലികള്‍ക്കായി തയ്യാറാണെന്നും ജോലി തിരിച്ച് വേതനവും പ്രതിഫലവും എന്താണന്നുമൊക്കെ വ്യക്തമാക്കുന്നതുമായ ഒരു ബോര്‍ഡ് നഗരമധ്യത്തില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നു.
ഞങ്ങള്‍ തയ്യാര്‍ എന്ന തലക്കെട്ടിലാണ് ബോര്‍ഡ് തയ്യാറാക്കിയിരിക്കുന്നത്. ബോര്‍ഡിലെ ജോലി, കൂലി എന്നിവ താഴെപ്പറയുന്ന വിധത്തിലാണ്. പോസ്റ്റര്‍ ഒട്ടിക്കാനും ചുവരെഴുതാനും അഞ്ഞൂറ് രൂപയും ഒരു പൈന്റും കൂലി. പോസ്റ്റര്‍ കീറുന്നതിനും കരി ഓയില്‍ ഒഴിക്കുന്നതിനും ആയിരം രൂപയും ഫുള്ളും.
സ്ഥാനാര്‍ത്ഥി ജയിക്കുമെന്ന് പ്രചരിപ്പിക്കുന്നതിനും പുകഴ്ത്തുന്നതിനും 2500 രൂപയും ഒരു ലിറ്റര്‍ മദ്യവും. ഇതിന് മൂന്നംഗസംഘത്തിന്റെ സേനവമാണ് ലഭ്യമാവുക. പിന്നെ എതിര് സ്ഥാനാര്‍ത്ഥി തോല്‍ക്കുമെന്ന് പ്രചരിപ്പിക്കാനും തേജോവധം ചെയ്യുന്നതിനും റെഡിയായി അഞ്ചംഗ സംഘമുണ്ട്. ഇവരുടെ കൂലി ആളൊന്നിന് ആയിരം രൂപവച്ച് അതായത് മൊത്തം അയ്യായിരം രൂപയും രണ്ട് ലിറ്റര്‍ മദ്യവും.
ഇത്രയും തിരഞ്ഞെടുപ്പ് സേവനങ്ങളാണ് ലഭ്യമാവുക. കോട്ടയം ലോക്സഭാ ഇലക്ഷന് പ്രചാരണ തൊഴിലാളികള്‍ എന്നാണ് പോസ്റ്ററിന്റെ അടിയില്‍ എഴുതിവച്ചിരിക്കുന്നത്. ഇവരുമായി ബന്ധപ്പെടാനുള്ള നമ്പറും പോസ്റ്ററില്‍ കൊടുത്തിട്ടുണ്ട്. എന്നാല്‍ ഈ നമ്പറില്‍ വിളിച്ചാല്‍ നമ്പര്‍ നിലവിലില്ല എന്ന ഉത്തരമാണ് കിട്ടുന്നത്.
തിരഞ്ഞെടുപ്പിന് കൂലിവാങ്ങി ജോലിചെയ്യാന്‍ യഥാര്‍ത്ഥത്തില്‍ തയ്യാറായി മുന്നോട്ടുവന്ന തൊഴിലില്ലാത്തവരാണോ അതോ തൊഴിലില്ലായ്മ കൊണ്ട് മനം മടുത്ത യുവജനങ്ങള്‍ തിരഞ്ഞെടുപ്പിനെതിരെ പ്രതിഷേധം പ്രകടിപ്പിച്ചതാണോ ഇതെന്ന് വ്യക്തമല്ല.
-
മൊണാലിസയ്ക്കായി 42 ലക്ഷം ചെലവാക്കി, 10 കോടി വായ്പയെടുത്തു; സംവിധായകന് സനോജ് മിശ്ര -
കൊല്ലം–തേനി ദേശീയപാത 183 വികസനം ;കടവൂർ–ആഞ്ഞിലിമൂട് റീച്ചിന് അംഗീകാരം -
'നടിയായാല്‍ പ്രശസ്തിയുമുണ്ടാകുമെന്ന് കരുതി..'; മൊണാലിസയെ നാട്ടിലെത്തിക്കണമെന്ന് മുഖ്യമന്ത്രിയോട് പിതാവ് -
രാജ്യത്തിനോ ഭരണാധികാരികൾക്കോ എതിരല്ല എൻ്റെ പോസ്റ്റ്';വിമർശനങ്ങളിൽ മറുപടിയുമായി നടി മീനാക്ഷി -
അങ്കമാലി-കുണ്ടന്നൂർ ഗ്രീൻഫീൽഡ് ബൈപ്പാസ്; അരൂർ വരെ നീട്ടാൻ ആലോചന, 50 കി.മീ ആവും, പുതിയ പാലവും? -
അഖിൽ മാരാർ കൊട്ടാരക്കരയിലേക്കല്ല, തൃപ്പൂണിത്തുറയിൽ? അതിലും രണ്ട് അഭിപ്രായം..സാബുവിനായി ബിജെപി -
ഗണേഷിന് ഒപ്പം ഉണ്ടായിരുന്നത് വനിതാ ഡോക്ടറാണെന്ന്,അങ്ങനെയുള്ള ആൾ അത് ചെയ്യുമോ';ശാന്തിവിള ദിനേശ് -
സ്വർണ വില കുറയും, യുദ്ധം തുടർന്നാൽ പവൻ വില 80,000ത്തിലേക്ക് എത്തുമെന്ന് സാമ്പത്തിക വിദഗ്ധ..കാരണം ഇതാണ് -
അമിത് ഷാ വലിയ ഉദ്യോഗസ്ഥനെ വിട്ടു; സുരേഷ് ഗോപിയും പറഞ്ഞു, രാജ്യസഭ ഓകെ എന്ന് ഐഎം വിജയന് -
'മമ്മൂട്ടിയോടെന്ന പോലെ മാപ്പ് പറയണമെന്നല്ല, ഇനി ഉപദ്രവിക്കരുതെന്ന് പറയണം', മുഖ്യമന്ത്രിയോട് പ്രേംകുമാർ -
ഗ്യാസ് ബുക്ക് ചെയ്യാൻ ഇനി വാട്സാപ്പ് മതി! ഈ നമ്പർ സേവ് ചെയ്തോളൂ -
ഇറാന്റെ കിരീടത്തിലെ രത്നം.. ഖാര്‍ഗ് ദ്വീപ് ആക്രമിച്ച് യുഎസ്, സൈനിക കേന്ദ്രം ഇല്ലാതാക്കിയെന്ന് ട്രംപ്












Click it and Unblock the Notifications