കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തിരഞ്ഞെടുപ്പ്‌ ജോലികള്‍ ഏറ്റെടുക്കപ്പെടും!!

  • By Staff
Google Oneindia Malayalam News

Poster
കോട്ടയം: തിരഞ്ഞെടുപ്പ്‌ തൊഴിലില്ലായ്മക്ക് ഒരു പരിഹാരമാകുമോ. ആകാനിടയുണ്ടെന്നാണ്‌ കോട്ടയത്തുനിന്നുള്ള ചില കാര്യങ്ങള്‍ സൂചിപ്പിക്കുന്നത്‌. കല്യാണത്തിന്‌ വെയ്‌ക്കാനും, വിളമ്പാനും ആളുകളെ ലഭ്യമാക്കുന്നതുപോലെ തിരഞ്ഞെടുപ്പുകാലത്ത്‌ പ്രചാരണത്തിനും ചുവരെഴുത്തിനുമൊക്കെയായി ആളുകള്‍ റെഡി.

കോട്ടയം നഗരത്തില്‍ ഇത്തരത്തിലൊരു പോസ്‌റ്റര്‍ പ്രത്യക്ഷപ്പെട്ടുകഴിഞ്ഞു. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിവിധ ജോലികള്‍ക്കായി തയ്യാറാണെന്നും ജോലി തിരിച്ച്‌ വേതനവും പ്രതിഫലവും എന്താണന്നുമൊക്കെ വ്യക്തമാക്കുന്നതുമായ ഒരു ബോര്‍ഡ്‌ നഗരമധ്യത്തില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നു.

ഞങ്ങള്‍ തയ്യാര്‍ എന്ന തലക്കെട്ടിലാണ്‌ ബോര്‍ഡ്‌ തയ്യാറാക്കിയിരിക്കുന്നത്‌. ബോര്‍ഡിലെ ജോലി, കൂലി എന്നിവ താഴെപ്പറയുന്ന വിധത്തിലാണ്‌. പോസ്‌റ്റര്‍ ഒട്ടിക്കാനും ചുവരെഴുതാനും അഞ്ഞൂറ്‌ രൂപയും ഒരു പൈന്റും കൂലി. പോസ്‌റ്റര്‍ കീറുന്നതിനും കരി ഓയില്‍ ഒഴിക്കുന്നതിനും ആയിരം രൂപയും ഫുള്ളും.

സ്ഥാനാര്‍ത്ഥി ജയിക്കുമെന്ന്‌ പ്രചരിപ്പിക്കുന്നതിനും പുകഴ്‌ത്തുന്നതിനും 2500 രൂപയും ഒരു ലിറ്റര്‍ മദ്യവും. ഇതിന്‌ മൂന്നംഗസംഘത്തിന്റെ സേനവമാണ്‌ ലഭ്യമാവുക. പിന്നെ എതിര്‍ സ്ഥാനാര്‍ത്ഥി തോല്‍ക്കുമെന്ന്‌ പ്രചരിപ്പിക്കാനും തേജോവധം ചെയ്യുന്നതിനും റെഡിയായി അഞ്ചംഗ സംഘമുണ്ട്‌. ഇവരുടെ കൂലി ആളൊന്നിന്‌ ആയിരം രൂപവച്ച്‌ അതായത്‌ മൊത്തം അയ്യായിരം രൂപയും രണ്ട്‌ ലിറ്റര്‍ മദ്യവും.

ഇത്രയും തിരഞ്ഞെടുപ്പ്‌ സേവനങ്ങളാണ്‌ ലഭ്യമാവുക. കോട്ടയം ലോക്‌സഭാ ഇലക്ഷന്‍ പ്രചാരണ തൊഴിലാളികള്‍ എന്നാണ്‌ പോസ്‌റ്ററിന്റെ അടിയില്‍ എഴുതിവച്ചിരിക്കുന്നത്‌. ഇവരുമായി ബന്ധപ്പെടാനുള്ള നമ്പറും പോസ്‌റ്ററില്‍ കൊടുത്തിട്ടുണ്ട്‌. എന്നാല്‍ ഈ നമ്പറില്‍ വിളിച്ചാല്‍ നമ്പര്‍ നിലവിലില്ല എന്ന ഉത്തരമാണ്‌ കിട്ടുന്നത്‌.

തിരഞ്ഞെടുപ്പിന്‌ കൂലിവാങ്ങി ജോലിചെയ്യാന്‍ യഥാര്‍ത്ഥത്തില്‍ തയ്യാറായി മുന്നോട്ടുവന്ന തൊഴിലില്ലാത്തവരാണോ അതോ തൊഴിലില്ലായ്‌മ കൊണ്ട്‌ മനം മടുത്ത യുവജനങ്ങള്‍ തിരഞ്ഞെടുപ്പിനെതിരെ പ്രതിഷേധം പ്രകടിപ്പിച്ചതാണോ ഇതെന്ന്‌ വ്യക്തമല്ല.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X