കുമാരന്‍കുട്ടി സിപിഎം വിമതസ്ഥാനാര്‍ത്ഥി
കോഴിക്കോട്: ഡിവൈഎഫ്‌ഐ മുന്‍ ജില്ലാ പ്രസിഡന്റും മുന്‍ കോര്‍പ്പറേഷന്‍ കൗണ്‍സിലറുമായ അഡ്വ പി കുമാരന്‍കുട്ടി കോഴിക്കോട് ലോക്‌സഭാ മണ്‌ഡലത്തില്‍ ഇടതുപക്ഷ ഏകോപന സമിതിയുടെ സ്‌ഥാനാര്‍ഥിയായി മത്സരിക്കും.
സിപിഎം വിമതരുടെ പൊതുവേദിയായ ഇടതുപക്ഷ ഏകോപന സമിതി ഭാരവാഹികളായ ഡോ ആസാദ്, കെകെ കുഞ്ഞിക്കണാരന്‍, എന്നിവര്‍ പത്രസമ്മേളനത്തിലാണ് കുമാരന്‍കുട്ടിയുടെ സ്‌ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചത്.
ഡിവൈഎഫ്‌ഐയുടെ പ്രഥമ ജില്ലാ പ്രസിഡന്റും സംസ്‌ഥാന കമ്മിറ്റിയംഗവും സിപിഎം കോഴിക്കോട് സൗത്ത് ഏരിയാ കമ്മിറ്റിയംഗവുമായിരുന്ന കുമാരന്‍കുട്ടി ബാര്‍ കൗണ്‍സില്‍ അംഗമാണ്. ട്രേഡ് യൂണിയന്‍ രംഗത്ത് ഏറെക്കാലത്തെ പ്രവര്‍ത്തനപരിചയം അദ്ദേഹത്തിനുണ്ട്.












Click it and Unblock the Notifications