പ്രശ്നപരിഹാരം തേടി എല്‍ഡിഎഫ് യോഗം ചേരുന്നു
തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പ് സീറ്റ് വിഭജനത്തിലെ തര്‍ക്കം പരിഹരിക്കുകയെന്ന ലക്ഷ്യത്തോടെ എല്‍ഡിഎഫ് യോഗം വ്യാഴാഴ്ച തിരുവനന്തപുരത്ത് എകെജി സെന്ററില്‍ ചേരും. പൊന്നാനി സീറ്റിന് പകരം വയനാട് സീറ്റ് സിപിഐയ്ക്ക് നല്കുന്ന കാര്യത്തില്‍ വ്യാഴാഴ്ച നടക്കുന്ന യോഗത്തില്‍ അന്തിമ തീരുമാനമുണ്ടായേക്കും.
അതേ സമയം കോഴിക്കോട് സീറ്റ് നിഷേധിച്ചതില്‍ സിപിഎമ്മുമായി ഇടഞ്ഞു നില്ക്കുന്ന ജനതാദളിനെ അനുനയിപ്പിയ്ക്കുന്ന കാര്യം മുന്നണിയ്ക്ക് വെല്ലുവിളിയാകും.
കോഴിക്കോട് ലോക്സഭാ സീറ്റില്‍ മത്സരിയ്ക്കാന്‍ ബുധനാഴ്ച ചേര്‍ന്ന ജനതാദള്‍ സംസ്ഥാന സമിതി തീരുമാനമെടുത്തിരുന്നു. ഇത്തരമൊരു കടുത്ത തീരുമാനത്തില്‍ എത്തി ചേരാനുണ്ടായ കാര്യങ്ങള്‍ പാര്‍ട്ടി വിശദീകരിയ്ക്കും. തങ്ങളുടെ സിറ്റിംഗ് സീറ്റായ കോഴിക്കോട് പിടിച്ചെടുത്തതിന് പിന്നിലുള്ള രാഷ്ട്രീയ കാരണങ്ങളും മുന്നണി നേതൃത്വത്തില്‍ നിന്നും ദള്‍ തേടും.
മന്ത്രിയെ പിന്‍വലിക്കുന്നതടക്കമുള്ള കടുത്ത നടപടികളുമായി ജനതാദള്‍ മുന്നോട്ടു പോയ സാഹചര്യത്തില്‍ പ്രശ്നങ്ങള്‍ രമ്യമായി പരിഹരിയ്ക്കാനാകും സിപിഎം നേതൃത്വം ശ്രമിയ്ക്കുക. പിളര്‍പ്പ് ഭീഷണി നേരിടുന്നതിനാല്‍ ജനതാദള്‍ മുന്നണി വിടില്ലെന്നാണ് സിപിഎം കരുതുന്നത്.












Click it and Unblock the Notifications