മുസ്ലീം ലീഗിന്റെ സൈറ്റില്‍ അശ്ലീല വീഡിയോ

ഐയുഎംഎല്‍ക്യാംപെയിന്‍ ഡോട്ട് കോം എന്ന സൈറ്റിലാണ് പാര്‍ട്ടി നേതൃത്വത്തെ ഞെട്ടിച്ചു കൊണ്ട് അശ്ലീല വീഡിയോ ദൃശ്യങ്ങള്‍ പ്രത്യക്ഷപ്പെട്ടത്. യുപിഎയുടെയും മുസ്ലീം ലീഗിന്റെയും നേട്ടങ്ങളും മറ്റും വിശദീകരിയ്‌ക്കുന്നതാണ് വെബ് സൈറ്റ്.
വെബ് സൈറ്റിന്റെ മുകള്‍ ഭാഗത്ത് സോണിയാ ഗാന്ധി, പാണക്കാട് ശിഹാബ് തങ്ങള്‍, മന്‍മോഹന്‍ സിങ്, രമേശ് ചെന്നിത്തല, കുഞ്ഞാലിക്കുട്ടി തുടങ്ങിയ നേതാക്കന്മാരുടെ ചിത്രങ്ങളുണ്ട്. സൈറ്റിന്റെ ഇടതു വശത്ത് മറയില്ലാതെ, യുപിഎയ്‌ക്ക് ഒരു വോട്ട്, കൊട്ടിക്കലാശം തുടങ്ങിയ അനുബന്ധ ലിങ്കുകളുമുണ്ട്.
എന്നാല്‍ സൈറ്റിന്റെ വലതു വശത്തുള്ള ദൃശ്യങ്ങള്‍ എന്ന വീഡിയോ ലിങ്കില്‍ ക്ലിക്ക് ചെയ്‌താല്‍ സംഭവങ്ങളാകെ മാറും. ലിങ്കില്‍ ക്ലിക്ക് ചെയ്‌താലുടന്‍ മറയില്ലാത്ത അശ്ലീല ദൃശ്യങ്ങളുള്ള യൂട്യൂബ് വീഡിയോകള്‍ പ്രത്യക്ഷപ്പെടാന്‍ തുടങ്ങും. കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി ഇതിന്റെ ദൃശ്യങ്ങള്‍ വ്യക്തമായിരുന്നു.
ദുബായ് കെഎംസിസിയാണ് ലീഗിന് വേണ്ടി വെബ്‌സൈറ്റ് ഡിസൈന്‍ ചെയ്‌തത്. സംഭവം വിവാദമായതിനെ തുടര്‍ന്ന് വെബ് സൈറ്റിന്റെ പ്രവര്‍ത്തനം നേതൃത്വം നേരിട്ട് ഇടപെട്ട് നിര്‍ത്തിവെപ്പിച്ചിട്ടുണ്ട്. ഇത് സംബന്ധിച്ച് അന്വേഷണം നടത്തുമെന്ന് നേതാക്കള്‍ വ്യക്തമാക്കി.












Click it and Unblock the Notifications