മല്ലികാ സാരാഭായ്‌ക്ക് സിപിഐ പിന്തുണ

മല്ലികയ്‌ക്ക് മത്സരത്തിനായുള്ള എല്ലാ സഹായങ്ങളും ചെയ്‌തുകൊടുക്കാന്‍ പാര്‍ട്ടിയുടെ കേന്ദ്രകമ്മിറ്റി ഗുജറാത്ത് ഘടകത്തിന് നിര്‍ദ്ദേശം നല്‍കി.
ജനങ്ങളുടെ സ്ഥാനാര്‍ത്ഥിയായിരിക്കും താനെന്നും ജനാധിപത്യം രാഷ്ട്രീയക്കാരില്‍ നിന്നും തിരികെ ജനങ്ങളിലെത്തിക്കാനാണ് താന്‍ മത്സരിക്കുന്നതെന്നും മല്ലിക കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
ഗാന്ധിനഗറിലാണ് മത്സരിക്കുന്നതെങ്കിലും താന്‍ മംഗലാപുരത്ത് ഹിന്ദുമതമൗലികവാദികളുടെ ആക്രമണത്തിനിരയായ സ്‌ത്രീകളുടെയും നന്ദിഗ്രാമിലെ കര്‍ഷകരുടെയും കണ്ടാമലില്‍ പീഡിപ്പിക്കപ്പെട്ടവരുടെയും പ്രതിനിധിയാണെന്നും മല്ലിക പറയുന്നു.
ഗുജറാത്ത് കലാപത്തെത്തുടര്‍ന്ന് നരേന്ദ്രമോഡി സര്‍ക്കാറിനെതിരെ നിശിതമായ വിമര്‍ശനം ഉയര്‍ത്തുകയും മോഡിക്കെതിരെ ആദ്യമായി സുപ്രീം കോടതിയില്‍ പൊതുതാല്‍പര്യഹര്‍ജി നല്‍കുകയും ചെയ്‌തത് മല്ലികാ സാരാഭായ് ആയിരുന്നു. പ്രമുഖ ബഹിരാകാശ ശാസ്ത്രജ്ഞനായ വിക്രം സാരാഭായിയുടെ മകളാണ് മല്ലിക.












Click it and Unblock the Notifications