Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രണയം നിരസിച്ചു; സഹോദരിമാരെ ചുട്ടുകൊന്നു

സാംബല്‍പൂര്‍: പ്രണയാഭ്യര്‍ത്ഥന നിരസിച്ച പെണ്‍കുട്ടികളെ യുവാവ്‌ ജീവനോടെ തീകൊളുത്തി. ഒറീസയിലെ സാംബല്‍പൂരിനടുത്ത്‌ തുറൈനിക്തിമല്‍ ഗ്രാമത്തിലാണ്‌ ക്രൂരകൃത്യം അരങ്ങേറിയത്‌.

സഹോദരമാരാണ്‌ കൊല്ലപ്പെട്ടത്‌. സംഭവത്തെത്തുടര്‍ന്ന്‌ പ്രതിയായ യോഗേശ്വര്‍ മാജി ഒളിവില്‍പ്പോയിരിക്കുകയാണ്‌. സ്‌നേഹലത ദാന്‍(18) സഞ്‌ജുലത ദാന്‍(14) എന്നീ ദളിത്‌ പെണ്‍കുട്ടികളാണ്‌ കൊല്ലപ്പെട്ടത്‌. ബുധനാഴ്ചയാണ് സംഭവം പുറത്തുവന്നത്.

സ്‌നേഹലതയോട്‌ യുവാവ്‌ പ്രണയാഭ്യര്‍ത്ഥന നടത്തിയപ്പോള്‍ അത്‌ നിരസിച്ചതാണ്‌ അയാളെ ക്രുദ്ധനാക്കിയത്‌. ഈ സമയത്ത്‌ സ്‌നേഹലതയോടൊപ്പം സഞ്‌ജുലതയും ഉണ്ടായിരുന്നു.

ഇതോടെ കയ്യില്‍ കരുതിയിരുന്ന പെട്രോള്‍ പെണ്‍കുട്ടികളുടെ ശരീരത്തില്‍ ഒഴിച്ച്‌ തീകൊളുത്തുകയായിരുന്നുവത്രേ. സഞ്‌ജുലത സംഭവസ്ഥലത്തുവച്ചും സ്‌നേഹലത ആശുപത്രിയിലേയ്‌ക്കു കൊണ്ടുപോകുന്ന വഴിയ്‌ക്കുവച്ചുമാണ്‌ മരിച്ചത്‌. കൊല്ലപ്പെട്ട പെണ്‍കുട്ടികളുടെ അച്ഛനമ്മമാര്‍ ജീവിച്ചിരിപ്പില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+