മുന്നണി വിട്ടാല്‍ ദള്‍ പിളരാന്‍ സാധ്യത
കോഴിക്കോട്: മാര്‍ച്ച് 22ന് ചേരുന്ന ജനതാദള്‍ സംസ്ഥാന കൗണ്‍സില്‍ യോഗത്തില്‍ ഇടതു മുന്നണി വിടാനുള്ള കടുത്ത തീരുമാനം ഉണ്ടായാല്‍ പാര്‍ട്ടി പിളരുമെന്ന് സൂചന. ജനതാദള്‍ സംസ്ഥാന അധ്യക്ഷന്‍ വീരേന്ദ്ര കുമാറും പാര്‍ട്ടിയിലെ മറ്റു പ്രധാന നേതാക്കളും പുറപ്പെടുവിയ്ക്കുന്ന പ്രസ്താവനകള്‍ കൂട്ടി വായിച്ചാല്‍ ഇക്കാര്യം വ്യക്തമാകും.
പാര്‍ട്ടി നിര്‍ദ്ദേശമനുസരിച്ച് രാജിവെച്ച മാത്യു ടി തോമസിന്റെ നിലപാടുകളും പിളര്‍പ്പിന്റെ സൂചനകളാണ് നല്‍കുന്നത്. പാര്‍ട്ടി പറയുന്നതെന്തും അനുസരിയ്ക്കും. പക്ഷേ ആത്മഹത്യ ചെയ്യാന്‍ പറഞ്ഞാല്‍ തയ്യാറല്ല എന്നായിരുന്നു മാത്യു ടി തോമസ് കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് പറഞ്ഞത്. മുന്നണി വിടുന്നത് ആത്മഹത്യപരമാണെന്ന നിലപാടാണ് മാത്യു ടി തോമസ് അടക്കമുള്ള നേതാക്കള്‍ക്കുള്ളതെന്ന് ഇതില്‍ നിന്ന് വ്യക്തം.
കഴിഞ്ഞ ദിവസം ചേര്‍ന്ന സംസ്ഥാന എക്സിക്യൂട്ടീവിലും മാത്യു ടി തോമസ് ഈ നിലപാടില്‍ തന്നെയാണ് ഉറച്ചു നിന്നത്. ദേശീയതലത്തില്‍ ബിജെപിയ്ക്കും കോണ്‍ഗ്രസിനെയും ബദലായി മൂന്നാംമുന്നണി രൂപീകരിച്ചിരിയ്ക്കെ കേവലം ഒരു സീറ്റിന്റെ പേരില്‍ രാഷ്ട്രീയ നിലപാടുകള്‍ മാറ്റിപ്പറയുന്നത് ശരിയല്ലെന്നായിരുന്നു മാത്യു ടി തോമസ് പറഞ്ഞത്.
ഞായറാഴ്ച ചേരുന്ന സംസ്ഥാന കൗണ്‍സില്‍ യോഗത്തില്‍ എന്തെങ്കിലും കടുത്ത തീരുമാനം ഉണ്ടായാല്‍ ദളിന്റെ അഞ്ച് എംഎല്‍എമാരില്‍ ഭൂരിപക്ഷവും പാര്‍ട്ടിയെ പിളര്‍ത്തി ഇടത് മുന്നണിയ്ക്കൊപ്പം നില്‍ക്കുമെന്നാണ് കരുതപ്പെടുന്നത്.
-
'എന്നാൽ സംവാദമാവാം'; സതീശന്റെ വെല്ലുവിളി ഏറ്റെടുത്ത് മുഖ്യമന്ത്രി; തെരഞ്ഞെടുപ്പ് കളത്തിൽ തീപാറും -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
'പാലക്കാട്ടെ ജനങ്ങൾ രാഷ്ട്രീയഭേദമന്യേ രാഹുൽ മാങ്കൂട്ടത്തിലിന് ഒപ്പം'; മോദിയെ വിമർശിച്ച് രാഹുൽ ഈശ്വർ -
സ്വര്‍ണം ഇങ്ങനെ വില കുറയുമെന്ന് ആരും കരുതിയില്ല.. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത് -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
മോഹൻലാൽ ബുദ്ധിമാനായതിനാലാണ് ചെയ്തത്, എത്രകാലമായി മലയാളികളെ പറ്റിക്കുന്നു';ശാന്തിവിള ദിനേശ് -
സ്വർണം വിറ്റ് തുർക്കി; രണ്ടാഴ്ചക്കിടെ വിറ്റത് 58 ടണ്‍, റഷ്യയും വിറ്റു 15 ടണ്‍..ഇനി സ്വർണ വില കുത്തനെ താഴേക്കോ? -
ഇറാന്റെ നട്ടെല്ല് തകർക്കാൻ അമേരിക്കയുടെ വൻ നീക്കം; ഏപ്രിൽ 6 ഡെഡ്ലൈൻ!












Click it and Unblock the Notifications