പിസി തോമസ് പുതിയ പാര്‍ട്ടിയുണ്ടാക്കുന്നു
കൊച്ചി: കേരളാ കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പ് പിളര്‍ത്തി പി.സി തോമസ് പുതിയ പാര്‍ട്ടിയുണ്ടാക്കുന്നു. എല്‍ഡിഎഫില്‍ നിന്നുകൊണ്ടുതന്നെ പുതിയ പാര്ട്ടിയുണ്ടാക്കാനാണ് തോമസിന്റെ ശ്രമമെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
തോമസിന്റെ കൊച്ചിയിലെ വീട്ടില്‍ ചേര്‍ന്ന പ്രവര്‍ത്തകരുടെ രഹസ്യയോഗത്തില്‍ ഇത് സംബന്ധിച്ച് തീരുമാനമായെന്നാണ് സൂചന. ഐഎഫ്ഡിപി വിട്ടുവന്ന നേതാക്കളും പ്രവര്‍ത്തകരും ഉള്‍പ്പെടുന്ന മുന്നൂറോളം പേരാണ് യോഗത്തില്‍ പങ്കെടുത്തത്.
യഥാര്‍ത്ഥ കേരള കോണ്‍ഗ്രസ്(ജെ) താന്‍ നേതൃത്വം നല്കുന്ന വിഭാഗമാണെന്ന് പാര്‍ട്ടി സെക്രട്ടറി ജനറല്‍ കൂടിയായ പിസി തോമസ് പറഞ്ഞു. പാലാഴി ടയര്‍ കമ്പനിയുമായി ബന്ധപ്പെട്ട് കെഎം മാണി നടത്തിയ അഴിമതി കോട്ടയം മണ്ഡലത്തില്‍ പ്രചാരണ ആയുധമാക്കുമെന്നും അദ്ദേഹം അറിയിച്ചു.
എല്‍ഡിഎഫിനെ സഹായിക്കാനാണ് പാലാഴി അഴിമതി ഞാന്‍ ഉന്നയിച്ചത്. എന്നാല്‍ ഇത് അംഗീകരിക്കാതിരുന്ന പാര്‍ട്ടി ചെയര്മാന് പിജെ ജോസഫ് മാണിയെ പരോക്ഷമായി സ്വീകരിക്കുന്ന നിലപാടാണ് സ്വീകരിച്ചത്. പാലാഴി ടയേഴ്സ് അഴിമതിയെക്കുറിച്ച് കെ.എം മാണിയുമായി സംവാദത്തിന് തയ്യാറാണ്.
എല്‍ഡിഎഫിന് അനുകൂലമായി പ്രധാനപ്പെട്ടകാര്യം പുറത്തുപറഞ്ഞപ്പോള്‍ സ്വന്തം പാര്‍ട്ടി എനിക്കെതിരായി പ്രതികരിക്കുന്നതെന്തിനാണെന്ന് അറിയില്ല. അഴമതിയെ എതിര്‍ക്കുന്ന ആര്‍ക്കും എന്നോടൊപ്പം നില്ക്കാം- അദ്ദേഹം പറഞ്ഞു.
ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്നും അദ്ദേഹം അറിയിച്ചു. പുതിയ പാര്‍ട്ടി സംബന്ധിച്ച് പ്രവര്‍ത്തകരുമായി കൂടിയാലോചിച്ച് തീരുമാനമെടുക്കും. കൂടുതല്‍ വിവരങ്ങള്‍ പിന്നീട് അറിയിക്കുന്നമെന്നും പിസി തോമസ് പറഞ്ഞു.
പി.സി തോമസ് നടത്തിയ കര്‍ഷകസംഗമം ഉല്‍പ്പെടെയുള്ള കാര്യങ്ങള്‍ ജോസഫ് ഗ്രൂപ്പില്‍ ഭിന്നിപ്പുണ്ടാക്കിയിരുന്നു. തനിക്കും തന്നോടൊപ്പം വന്നവര്‍ക്കും പാര്‍ട്ടിയില്‍ അര്‍ഹമായ പ്രാധാന്യം ലഭിക്കുന്നില്ലെന്ന് തോമസ് കഴിഞ്ഞ ദിവസവും പരാതി പറഞ്ഞിരുന്നു.
-
സ്വർണം പണിക്കൂലി ഇല്ലാതെ വാങ്ങാം; ഇങ്ങനെ ബുക്ക് ചെയ്യൂ; പുതിയ സ്കീമുമായി ജ്വല്ലറികൾ -
ചെന്നൈയെ ഞെട്ടിക്കാൻ ലുലു; മെട്രോ സ്റ്റേഷനുകളിലെ ഹൈപ്പർമാർക്കറ്റും ഡെയ്ലിയും അടുത്ത മാസം തുറക്കും -
സ്വർണം തിങ്കളാഴ്ച വാങ്ങുന്നുണ്ടോ? വില 1.20 ലക്ഷത്തിന് മുകളിലേക്കോ അതോ താഴേക്കോ? വിദഗ്ധർ പറയുന്നത് ഇതാണ് -
ബഹ്റൈന്‍, ഖത്തര്‍ പ്രവാസികള്‍ക്ക് പ്ലാന്‍ ബി; തിരിച്ചെത്തിയത് 52360 പേര്, അനാവശ്യ ധൃതി വേണ്ട -
ജോബി ജോര്‍ജ് ജയിലിലേക്ക്; സിനിമാ നിര്‍മാതാവിന് 4 വര്‍ഷം തടവ് വിധിച്ച് കോടതി, ഇതാണ് കേസ് -
'മമ്മൂട്ടി ഒരു അൽപനാണ്..വയനാട് ദുരന്തം നടക്കുമ്പോൾ നിങ്ങൾ എവിടെ ആയിരുന്നു';രൂക്ഷവിമർശനം -
റഫീഖിനെ ഫോണില്‍ വിളിച്ച് സംസാരിച്ച് മമ്മൂട്ടി, 'മനപൂര്‍വ്വം അപമാനിക്കാന്‍ ശ്രമിച്ചതല്ല' -
സുനില്‍ കുമാറിന് പകരം ജയരാജ് വാര്യര്‍? പത്മജ വേണുഗോപാലിനെതിരെ ഇറങ്ങിയേക്കും, കോണ്‍ഗ്രസിനാര് -
ഡോളറിന് അടിതെറ്റുന്നു.. പൊന്ന് കയറി; സര്‍വകാല റെക്കോഡിലേക്ക് 19000 രൂപ മാത്രം പിന്നില്‍ സ്വര്‍ണം -
പാലക്കാട് ബിജെപിയിൽ 'കല്ലുകടി'; ശോഭ സുരേന്ദ്രന്റെ വരവിൽ അതൃപ്തിയുമായി ജില്ലാ അധ്യക്ഷൻ, -
മമ്മൂട്ടിയെ തെറി വിളിക്കുന്നവർ അറിയൻ; കട്ട് മുടിച്ചിട്ടാണ് ഔദാര്യമെന്ന പ്രചാരണം; അഖിൽ മാരാർ -
മമ്മൂക്കയുടെ ഉള്ളിൽ മൈക്കിളപ്പനോ സേതുരാമയ്യറോയെന്ന് ആർക്കറിയാം';നടി സരിത












Click it and Unblock the Notifications