ഷാനിമോള്‍ക്കു പകരം കാസര്‍കോട് ഷാഹിദ കമാല്‍

തിരഞ്ഞെടുപ്പില്‍ കാസര്‍കോട്ടുനിന്നുംമത്സരിക്കാന്‍ തനിക്ക് താല്‍പര്യമില്ലെന്ന് ഷാനിമോള്‍ സോണിയ ഗാന്ധിയെ ഫാക്‌സ് സന്ദേശം വഴി അറിയിച്ചതിനെത്തുടര്‍ന്നാണ് കൊല്ലം സ്വദേശിയായ ഷാഹിദയെ സ്ഥാനാര്‍ത്ഥിയാക്കാന്‍ തീരുമാനിച്ചത്.
വെള്ളിയാഴ്‌ച തിരുവനന്തപുരത്ത് നടന്ന യുഡിഎഫ് യോഗത്തിന് ശേഷമാണ് ഷാഹിദയെ നിര്‍ത്താന്‍ തീരുമാനമായത്. കുടുംബപരമായ കാരണങ്ങളാല്‍ തനിക്ക് കാസര്‍ക്കോട്ട് മത്സരിക്കാന്‍ താല്‍പര്യമില്ലെന്ന് കാണിച്ച് വെള്ളിയാഴ്‌ച രാവിലെയാണ് ഷാനിമോള്‍ സോണിയയ്‌ക്ക് ഫാക്‌സ് അയച്ചത്.
തീരുമാനം പുനപ്പരിശോധിക്കണമെന്ന് ഇപ്പോള്‍ ദില്ലിയിലുള്ള കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല ഫോണില്‍ ആവശ്യപ്പെട്ടെങ്കിലും ഷാനിമോള്‍ തയ്യാറായില്ല.
കാസര്‍കോട്ട് മത്സരിക്കുന്നില്ലെങ്കിലും കേരളത്തിലെ ഇരുപത് മണ്ഡലങ്ങളിലും യുഡിഎഫ് സ്ഥാനാര്‍ത്ഥികളുടെ വിജയത്തിന് വേണ്ടി പ്രവര്‍ത്തിക്കാന്‍ താന്‍ സന്നദ്ധയാണെന്നും സ്ഥാനാര്‍ത്ഥിത്വം നല്‍കിയതില്‍ നന്ദിയുണ്ടെന്നും ഫാക്‌സ് സന്ദേശത്തില്‍ ഷാനിമോള്‍ പറഞ്ഞിട്ടുണ്ടെന്നാണ് അറിയുന്നത്.
കുടുംബപരമായ കാരണങ്ങളാണെന്ന് പറയുന്നുണ്ടെങ്കിലും ജയസാധ്യതയില്ലാത്ത കാസര്‍കോട് മണ്ഡലം നല്‍കിയതാണ് ഷാനിയെ ചൊടിപ്പിച്ചതെന്നാണ് സൂചന. കൊല്ലത്തോ ആലപ്പുഴയിലോ മത്സരിക്കാനായിരുന്നുവത്രേ അവര്‍ക്ക് താല്‍പര്യം.












Click it and Unblock the Notifications