Get Updates
Get notified of breaking news, exclusive insights, and must-see stories!

കാസര്‍ക്കോട്ട്‌ മത്സരിക്കില്ലെന്ന്‌ ഷാനിമോള്‍

Shanimol
ആലപ്പുഴ: കാസര്‍കോട്‌ ലോക്‌സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ്‌ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ച ഷാനിമോള്‍ ഉസ്‌മാന്‍ മത്സരിക്കില്ലെന്ന്‌ വ്യക്തമാക്കി. ജയസാധ്യതയില്ലാത്ത മണ്ഡലം നല്‍കിയതിലുള്ള നീരസമാണ്‌ തീരുമാനത്തിന്‌ കാരണമെന്നാണ്‌ സൂചന.

എന്നാല്‍ കുടുംബരപമായ ചില പ്രശ്‌നങ്ങളുള്ളതുകൊണ്ടാണ്‌ മത്സരിക്കേണ്ടെന്ന്‌ തീരുമാനിച്ചതെന്ന്‌ ഷാനിമോള്‍ പറയുന്നു. വ്യാഴാഴ്‌ച രാത്രിയാണ്‌ വടകര ഒഴികെ കേരളത്തിലെ പതിനാറ്‌ മണ്ഡലങ്ങളിലേയ്‌ക്കുള്ള സ്ഥാനാര്‍ത്ഥികളുടെ പട്ടിക കോണ്‍ഗ്രസ്‌ പ്രഖ്യാപിച്ചത്‌.

ഇത്‌കഴിഞ്ഞ ഏറെക്കഴിയും മുമ്പുതന്നെ മത്സരിക്കാനില്ലെന്ന്‌ ഷാനി വ്യക്തമാക്കി. സ്ഥാനാര്‍ത്ഥിത്വത്തില്‍ നിന്നും ഒഴിവാക്കണമെന്ന്‌ അഭ്യര്‍ത്ഥിച്ച്‌ പാര്‍ട്ടി അധ്യക്ഷ സോണിയാ ഗാന്ധിയ്‌ക്കു കത്ത്‌ നല്‍കുമെന്ന്‌ ഷാനിമോള്‍ അറിയിച്ചു.

മഹളികോണ്‍ഗ്രസ്‌ സംസ്ഥാന പ്രസിഡന്റായ ഷാനിമോള്‍ കോണ്‍ഗ്രസ്‌ പട്ടകിയിലെ ഏക വനിതാ സ്ഥാനാര്‍ത്ഥിയാണ്‌. ആലപ്പുഴയിലോ, കൊല്ലത്തോ മത്സരിക്കണമെന്നായിരുന്നുവത്രേ ഇവരുടെ ആഗ്രഹം.

സീറ്റ്‌ തന്നില്ലെങ്കില്‍ പ്രയാസമില്ലായിരുന്നുവെന്നും. എന്നാല്‍ കാസര്‍കോട്‌ സീറ്റ്‌ നല്‍കിയത്‌ മാനസിമായി തീര്‍ത്തും തളര്‍ത്തിയെന്നും ഷാനി പറഞ്ഞതായി മനോരമ റിപ്പോര്‍ട്ട്‌ ചെയ്‌തിട്ടുണ്ട്‌.

കുടുംബപരമായ കാരണങ്ങളാല്‍ കാസര്‍കോട്ടേയ്‌ക്ക്‌ പോകാനാകാത്ത സാഹചര്യമാണ്‌. ഞാന്‍ രാഷ്ട്രീയത്തില്‍ എത്തിയിട്ട്‌ 25 വര്‍ഷത്തോളമായി കേരളത്തില്‍ ഞാന്‍ പോകാത്ത പഞ്ചായത്തുകളില്ല. പക്ഷേ എനിക്ക്‌ കാസര്‍കോട്‌ നീക്കിവച്ചതിന്റെ യുക്തി മനസ്സിലാകുന്നില്ല- അവര്‍ പറഞ്ഞതായി മനോരമ റിപ്പോര്‍ട്ട്‌ ചെയ്യുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+