സ്ഥാനാര്‍ത്ഥിയായത് സമ്മര്‍ദ്ദ തന്ത്രത്തിലൂടെ
കൊല്ലം: കോണ്‍ഗ്രസ് സ്‌ഥാനര്‍ഥി പട്ടികയില്‍ രണ്ട് എംഎല്‍എമാര്‍ സമ്മര്‍ദ്ദതന്ത്രം ഉപയോഗിച്ച് കടന്നുകൂടിയതായി രാജ്‌മോഹന്‍ ഉണ്ണിത്താന്‍ കുറ്റപ്പെടുത്തി.
ഈ രണ്ട് എംഎല്‍എമാര്‍ മാറിനിന്നിരുന്നെങ്കില്‍ അര്‍ഹതപ്പെട്ട മറ്റു രണ്ടുപേര്‍ക്ക് അവസരം ലഭിക്കുമായിരുന്നു. പാര്‍ട്ടി നേതൃത്വം സ്‌ഥാനാര്‍ഥിത്വം അടിച്ചേല്‍പ്പിക്കുകയായിരുന്നുവെന്ന് പറയുന്ന ഇവരുടെ ആവശ്യങ്ങള്‍ക്ക് വഴങ്ങിയത് മൂലം രണ്ടു രണ്ടു മണ്‌ഡലങ്ങളിലെ ജാതി സമവാക്യങ്ങള്‍ പാര്‍ട്ടിക്ക് മാറ്റിമറിക്കേണ്ടിയും വന്നു.
സ്‌ഥാനാര്‍ഥിത്വം അപ്രതീക്ഷിതമാണെന്ന് ഇവര്‍ പറഞ്ഞാലും പാര്‍ട്ടിയിലുള്ള സ്വാധീനം ഉപയോഗിച്ച് ഹൈക്കമാന്റില്‍ സമ്മര്‍ദ്ദം ചെലുത്തിയാണ് ഇവര്‍ സീറ്റ് തരപ്പെടുത്തിയതെന്ന് വ്യക്‌തമാണ്.
എങ്കിലും സ്‌ഥാനാര്‍ഥിപ്പട്ടികയില്‍ പൂര്‍ണ തൃപ്‌തനാണെന്ന് കെപിസിസി ജനറല്‍ സെക്രട്ടറി പദവി വഹിയ്ക്കുന്ന രാജ് മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു.
തനിക്ക് വേണമെങ്കില്‍ പതിനേഴ് മണ്‌ഡലങ്ങളില്‍ ഏതില്‍ വേണമെങ്കിലും ഒരു പരിചയപ്പെടുത്തല്‍ കൂടാതെ മത്സരിക്കാം.
എന്നാല്‍, പീതാംബരക്കുറുപ്പിന് തിരുവനന്തപുരം കഴിഞ്ഞാല്‍ കൊല്ലത്തു മാത്രമേ മത്സരിക്കാന്‍ കഴിയുയുകയുള്ളൂ. അതുകൊണ്ടായിരിക്കാം അദ്ദേഹത്തിന് കൊല്ലം സീറ്റ് നല്‍കിയതെന്നാണ് താന്‍ വിശ്വസിക്കുന്നതെന്നും ഉണ്ണിത്താന്‍ പറഞ്ഞു.












Click it and Unblock the Notifications