ഹൈബിക്ക് സീറ്റില്ല; തോമസിന്റെ കോലം കത്തിച്ചു
കൊച്ചി: എന്‍എസ് യു പ്രസിഡന്റ് ഹൈബി ഈഡനെ വെട്ടി മാറ്റി പ്രൊഫ. കെവി തോമസ് എംഎല്‍എയെ എറണാകുളം മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയാക്കിയതില്‍ യൂത്ത്കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കിടയില്‍ അമര്‍ഷം. നടപടിയില്‍ പ്രതിഷേധിച്ച് കൊച്ചിയില്‍ പ്രകടനം നടത്തിയ പ്രവര്‍ത്തകര്‍ ഡിസിസി ഓഫീസിന് സമീപം കെവി തോമാസ് എംഎല്‍എയുടെ കോലം കത്തിച്ചു.
എറണാകുളം മണ്ഡലത്തില്‍ ഹൈബി ഈഡനെ സ്ഥാനാര്‍ത്ഥ്വം ഏറെക്കുറെ എല്ലാവരും ഉറപ്പിച്ചിരുന്നു. എന്നാല്‍ പ്രതീക്ഷകള്‍ക്ക് വപിരീതമായി എറണാകുളം എംഎല്‍എയായ പ്രൊഫ കെവി തോമസിനെ സ്ഥാനാര്‍ത്ഥിയായി നിശ്ചയിച്ച് പ്രഖ്യാപനം വന്നതോടെ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധവുമായി രംഗത്തെത്തുകയായിരുന്നു.
ഹൈബി ഈഡനു വേണ്ടി മണ്ഡലത്തില്‍ തിരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ വരെ ആരംഭിച്ചിരുന്നു. ഈഡന് തന്നെ സ്ഥാനാര്‍ത്ഥിയാകുമെന്ന പ്രതീക്ഷയിലാണ് സിപിഎം എസ്എഫ്ഐ നേതാവായ സിന്ധു ജോയിയെ എറണാകുളത്ത് മത്സരത്തിനിറക്കിയത്.
സീറ്റ് നിഷേധിയ്ക്കപ്പെട്ടവരില് മറ്റൊരു പ്രമുഖന് യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റായ ടി സിദ്ദിഖാണ്. കോഴിക്കോട്ടോ കാസര്‍കോടോ സിദ്ദിഖ് മത്സരിയ്ക്കുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്.
ഇരുവര്‍ക്കും സീറ്റ് നിഷേധിച്ചതില്‍ ഒരു വിഭാഗം കെഎസ് യു പ്രവര്‍ത്തകര്‍ രാജി ഭീഷണി മുഴക്കി രംഗത്തെത്തിയിട്ടുണ്ട്.
-
1 ലക്ഷം രൂപക്ക് 2 പവൻ സ്വർണം കിട്ടുമോ? സ്വർണ പ്രേമികൾക്ക് ആഘോഷം..വില ഇനിയും കുത്തനെ താഴോട്ട് -
സ്വർണ വില കുറഞ്ഞിട്ടും മലയാളികൾ വാങ്ങുന്നില്ല, ഒരേയൊരു കാരണം; പ്രതിസന്ധി പങ്കുവെച്ച് വ്യാപാരികൾ -
സ്വർണ വില തകർന്ന് താഴെ: ഗ്രാം വില 12,000ത്തിനും താഴേക്ക്? പവൻ വിലയിൽ വമ്പൻ ട്വിസ്റ്റ് ഉണ്ടാകും? -
ഇനി ഒരു മാസത്തേക്ക് തിരിഞ്ഞുനോക്കേണ്ട.. വിഷു വരെ ഈ രാശിക്കാര്‍ക്ക് നല്ലകാലം -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
73 മിനുറ്റ് കൊണ്ട് ബുള്ളറ്റ് ട്രൈയിനിൽ ബെംഗളൂരുവിലെത്താം, ഇതൊക്കെ നടക്കുന്ന കാര്യമാണോ? സോഷ്യൽ മീഡിയാ ചർച്ച -
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
ബെംഗളൂരു രണ്ടാം എയർപോർട്ട്: ഇത്തവണ കർണാടക രണ്ടും കൽപ്പിച്ച്, പരിഗണനയിൽ ഈ 3 സ്ഥലങ്ങൾ -
ദൈവീകം ഈ ബന്ധം; ഓമിയെ താലോലിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷണകുമാര്‍












Click it and Unblock the Notifications