Get Updates
Get notified of breaking news, exclusive insights, and must-see stories!

ഓസ്‌ട്രിയയിലെ സെക്‌സ്‌ രാക്ഷസന്‌ ജീവപര്യന്തം

Joseph Fritzl
ബര്‍ളിന്‍: സ്വന്തം മകളെ ഇരുപത്തിനാല്‌ വര്‍ഷത്തോളം തടങ്കലിലിട്ട്‌ ലൈംഗികമായി പീഡിപ്പിച്ച ജോസഫ്‌ ഫ്രിട്‌സലിന്‌ ഓസ്‌ട്രിയയിലെ സെന്റ്‌ പോള്‍ട്ടന്‍ കോടതി ജീവപര്യന്തം കഠിന തടവ്‌ വിധിച്ചു.

മകളായ എലിസബത്തി(42)ല്‍ ജോസഫിന്‌ ഏഴ്‌ കുട്ടികള്‍ ജനിച്ചിരുന്നു. കൈകാലുകളില്‍ വിലങ്ങുവച്ച്‌ കനത്ത സുരക്ഷാ സന്നാഹത്തോടെയാണ്‌ പ്രതിയെ കോടതിയില്‍ ഹാജരാക്കിയത്‌. കഴിഞ്ഞ തിങ്കളാഴ്‌ചയാണ്‌ കേസിന്റെ വിചാരണ ആരംഭിച്ചത്‌.

തുടക്കത്തില്‍ കുറ്റം നിഷേധിച്ചെങ്കിലും മകള്‍ നല്‍കിയ മൊഴികളുടെ വീഡിയോ ദൃശ്യങ്ങള്‍ കോടതിയില്‍ പ്രദര്‍ശിപ്പിച്ചപ്പോള്‍ ഇയാള്‍ കുറ്റം സമ്മതിക്കുകയായിരുന്നു. കുറ്റം സമ്മതിച്ചുകൊണ്ട്‌ കോടതിയില്‍ പൊട്ടിക്കരഞ്ഞ ഇയാള്‍ മാപ്പു നല്‍കണമെന്ന്‌ കോടതിയോട്‌ അപേക്ഷിക്കുകയും ചെയ്‌തിരുന്നു.

മാനഭംഗം, പ്രകൃതി വിരുദ്ധ രീതി, പീഡനം, കൊലപാതകം എന്നീ കുറ്റങ്ങളാണ്‌ ജോസഫിന്റെ പേരില്‍ പ്രോസിക്യൂഷന്‍ ആരോപിച്ചത്‌. ഒരു കുട്ടിയെ ജനിച്ചയുടനെ ഇയാള്‍ കൊന്നുകളഞ്ഞതായി എലിസബത്ത്‌ കോടതിയില്‍ അറിയിച്ചിരുന്നു. വിചാരണ കാണാനായി എലിസബത്ത്‌ കോടതിയില്‍ എത്തിയിരുന്നു.

എഴുപത്തിമൂന്നുകാരനായ ഫ്രിറ്റ്‌സല്‍ അപ്പീല്‍ കൊടുക്കില്ലെന്ന്‌ അറിയിച്ചു. എലിസബത്ത്‌ ഒരു ഡോക്ടറോടായിരുന്നു സംഭവങ്ങള്‍ തുറന്നുപറഞ്ഞത്‌. ചികിത്സ ചെയ്‌ത്‌ മനോരോഗം ഭേദപ്പെട്ടുവെന്ന്‌ കഴിഞ്ഞാല്‍ പതിനഞ്ചുവര്‍ഷം കഴിഞ്ഞ്‌ ഇയാള്‍ക്ക്‌ പുറത്തിറങ്ങാന്‍ കഴിഞ്ഞേയ്‌ക്കും. വീടിന്‌ അടിയിലുള്ള ഭൂഗര്‍ഭ അറയില്‍ പൂട്ടിയിട്ടാണ്‌ ഇയാള്‍ മകളെ പീഡിപ്പിച്ചുകൊണ്ടിരുന്നത്‌.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+