17കാരിയെ കൂട്ടബലാല്‍സംഗം ചെയ്‌തു
പനജി: പതിനേഴുകാരിയെ പ്രലോഭിപ്പിച്ച് കൊണ്ടുപോയി കൂട്ടബലാല്‍സംഗം ചെയ്‌ത സംഭവത്തില്‍ ഗോവയിലെ പഞ്ചിം ഗ്രാമപഞ്ചായത്തംഗമടക്കം നാലുപേരെ പഞ്ചിം പോലീസ് അറസ്‌റ്റുചെയ്‌തു.
ഊമയും ബധിരയുമായ മുത്തശ്ശിക്കൊപ്പം കഴിഞ്ഞിരുന്ന പെണ്‍കുട്ടിയാണ് കൂട്ടബലാല്‍സംഗത്തിന് ഇരയായത്. ഗോവയിലെ ടൂറിസ്‌റ്റ് കേന്ദ്രങ്ങള്‍ കാണിക്കാമെന്ന് പറഞ്ഞാണ് പഞ്ചായത്തംഗം ഗൗരീഷ് പാര്‍ക്കറും നാലു സുഹൃത്തുക്കളും ചേര്‍ന്ന് പെണ്‍കുട്ടിയെ വിളിച്ചുവരുത്തിയത്.
തുടര്‍ന്ന് കാറില്‍ കൊണ്ടുപോയി കുട്ടിയെ കൂട്ടബലാല്‍സംഗത്തിന് ഇരയാക്കുകയായിരുന്നു. ഗൗരീഷ്(31), വിജയ ഗവോങ്കര്‍(21), സഗൂണ്‍ വരാഗ്(22), ഉമേഷ് ഗവോങ്കര്‍(22) എന്നിവരെ പൊലീസ് അറസ്റ്റുചെയ്‌തു. സംഘത്തില്‍പ്പെട്ട ശങ്കര്‍ വോങ്കറിനുവേണ്ടി പൊലീസ് അന്വേഷണമാരംഭിച്ചിട്ടുണ്ട്.
തെക്കന്‍ ഗോവയിലെ മൊല്ലയില്‍ വിജനമായ സ്ഥലത്ത് കാറില്‍ കാണപ്പെട്ട ഇവരെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്‌തപ്പോഴാണ് ബലാല്‍സംഗ വിവരം പുറത്തായത്.
കാറില്‍ പലയിടങ്ങളില്‍ കൊണ്ടുപോയി തന്നെ പീഡിപ്പിച്ചതായി പെണ്‍കുട്ടി പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. പെണ്‍കുട്ടിയെ വൈദ്യപരിശോധനയ്‌ക്ക് വിധേയയാക്കിയിട്ടുണ്ട്. ഇതിന്റെ ഫലമറിഞ്ഞശേഷം അടുത്ത നടപടികളെടുക്കുമെന്ന് പൊലീസ് അറയിച്ചു.












Click it and Unblock the Notifications