കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പിഡിപി വര്‍ഗീയ കക്ഷിതന്നെയാണെന്ന്‌ ബര്‍ദന്‍

  • By Staff
Google Oneindia Malayalam News

ദില്ലി: പിഡിപി വര്‍ഗീയ കക്ഷിതന്നെയാണെന്ന്‌ സിപിഐ അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി എബി ബാര്‍ദന്‍ പറഞ്ഞു. ഇക്കാര്യത്തില്‍ സിപിഐയ്‌ക്ക്‌ സംശയമൊന്നുമില്ല. വര്‍ഗീയതയ്‌ക്ക്‌ എതിരായ പോരാട്ടം സിപിഐ തുടരും-അദ്ദേഹം പറഞ്ഞു.

സിപിഐയുടെ പ്രകടന പത്രിക പുറത്തിറക്കുന്ന ചടങ്ങിന്‌ ശേഷം മാധ്യമപ്രവര്‍ത്തകരോട്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആരെങ്കിലും ഇടതുമുന്നണിയുടെ വേദി പങ്കിടാന്‍ എത്തിയാല്‍ പൊലീസിനെപ്പോലെ ഇടപെടാന്‍ സിപിഐയ്‌ക്ക്‌ കഴിയില്ല.

ആരുടെയും വോട്ട്‌ നേടുന്നതില്‍ എതിര്‍പ്പില്ല. എന്നാല്‍ സഖ്യമുണ്ടാക്കുന്ന അവസരത്തില്‍ വര്‍ഗീയ പാര്‍ട്ടി ആണോ എന്ന കാര്യവും പരിഗണിയ്‌ക്കും. പിഡിപിയുമായി സിപിഐയ്‌ക്ക്‌ യാതൊരു സഹകരണവും ഇല്ലെന്ന്‌ അദ്ദേഹം പറഞ്ഞു. കേരളത്തില്‍ ജനതാദളിന്‌ സീറ്റ്‌ നിഷേധിച്ച സംഭവം ദൗര്‍ഭാഗ്യകരമാണ്‌ എങ്കിലും എല്‍ഡിഎപ്‌ തീരുമാനം അംഗീകരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

കൃഷിഭൂമി കൃഷിയ്‌ക്കുമാത്രമായി ഉപയോഗിക്കും. കൃഷിഭൂമി കൃഷിക്കാര്‍ക്ക്‌ മാത്രമായി ഉപയോഗിക്കണം. അത്‌ മറ്റാവശ്യങ്ങള്‍ക്ക്‌ ഉപയോഗിക്കുന്നത്‌ തടയണം. തൊഴിലുറപ്പ്‌ പദ്ധതിയില്‍ ഒരു ദിവസം ഒരാള്‍ക്ക്‌ എന്ന രീതി മാറ്റണമെന്നും സിപിഐ പ്രകടന പത്രികയില്‍ ആവശ്യപ്പെടുന്നു.

വിദേശ നയം, സാമ്പത്തിക കാര്യങ്ങള്‍, ന്യൂനപക്ഷ നയം തുടങ്ങിയ കാര്യങ്ങളില്‍ സിപിഎമ്മിന്‌ സമാനമായ നിലപാടാണ്‌ സിപിഐയുടെ പ്രകടനപത്രികയിലുള്ളത്‌. കഴിഞ്ഞ ദിവസം എല്‍ഡിഎഫിന്റെ തിരഞ്ഞെടുപ്പ്‌ പ്രചാരണ കണ്‍വെന്‍ഷന്‍ ചടങ്ങില്‍ പിഡിപി നേതാവ്‌ പൂന്തുറ സിറാജ്‌ പങ്കെടുത്തിരുന്നു. ഘടകകക്ഷികള്‍ക്ക്‌ തുല്യമായ സ്ഥാനമാണ്‌ വേദിയില്‍ പിഡിപിക്ക്‌ നല്‍കിയിരുന്നത്‌.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X