ഹോളിക്കിടെ പണവിതരണം; ഗോവിന്ദ വിശദീകരണം നല്‍കി
മുംബൈ: ഹോളി ആഘോഷത്തിനിടെ പണം വിതരണം ചെയ്‌തുവെന്ന ആരോപണം നേരിടുന്ന വടക്കന്‍ മുംബൈ എംപിയും ബോളിവുഡ് താരവുമായ ഗോവിന്ദ കലക്‌ടറുടെ ഓഫീസിലെത്തി വിശദീകരണം നല്‍കി.
ഹോളിക്കിടെ വീടിന് മുന്പില്‍ തടിച്ചുകൂടിയ ആരാധകര്‍ക്കു ഗോവിന്ദ പണം നല്‍കിയെന്ന് ആരോപണമുയര്‍ന്നതിനെത്തുടര്‍ന്ന് മാര്‍ച്ച് 12-ന് തെരഞ്ഞെടുപ്പ് ഉദ്യോഗസ്‌ഥര്‍ അന്വേഷണത്തിനു നിര്‍ദേശിക്കുകയും ഗോവിന്ദയോടു വിശദീകരണം തേടുകയും ചെയ്തിരുന്നു.
ഇതിന് രേഖാമൂലം ഗോവിന്ദ മറുപടി സമര്‍പ്പിച്ചിരുന്നു ഇക്കാര്യത്തില്‍ കൂടുതല്‍ വിവരങ്ങള്‍ ചോദിച്ചറിയാനാണ് ഗോവിന്ദയെ കലക്‌ടറേറ്റിലേക്കു വിളിപ്പിച്ചത്.












Click it and Unblock the Notifications