കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എല്‍ഡിഎഫ്‌ വേദിയില്‍ പിഡിപി നേതാവ്‌

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയനൊപ്പം പിഡിപി നേതാക്കള്‍ വേദി പങ്കിട്ടു. ആറ്റിങ്ങല്‍ ലോക്‌സഭാ മണ്ഡലത്തില്‍ വെള്ളിയാഴ്‌ച നടന്ന ഇടതുമുന്നണി തിരഞ്ഞെടുപ്പ്‌ പ്രചാരണ കണ്‍വെന്‍ഷനിലാണ്‌ പിഡിപിയും എല്‍ഡിഎഫും കൈകോര്‍ക്കുന്നതിന്റെ പരസ്യപ്രഖ്യാപനമെന്ന രീതിയില്‍ ഇടതുനേതാക്കളും പിഡിപി നേതാക്കളും വേദി പങ്കിട്ടത്‌.

കോഴിക്കോട്‌ സീറ്റ്‌ പ്രശ്‌നം നിലനില്‍ക്കുന്നതിനാല്‍ ജനതാദള്‍ ചടങ്ങില്‍ നിന്നും വിട്ടുനിന്നു. എന്നാല്‍ മറ്റ്‌ ഘടകകക്ഷി നേതാക്കളെല്ലാം ചടങ്ങിനെത്തിയിരുന്നു. പിഡിപിയ്‌ക്ക്‌ ഘടകകക്ഷിയ്‌ക്ക്‌ സമാനമായ പരിഗണനയാണ്‌ വേദിയില്‍ നല്‍കിയത്‌.

കണ്‍വെന്‍ഷനില്‍ പ്രസംഗിച്ച പിഡിപി വര്‍ക്കിങ്‌ ചെയര്‍മാന്‍ പൂന്തുറ സിറാജ്‌ ഇടതുമുന്നണിക്ക്‌ പൂര്‍ണ പിന്തുണയാണ്‌ പ്രഖ്യാപിച്ചിരിക്കുന്നത്‌. പിഡിപിയും ഇടതുമുന്നണിയിലും തമ്മിലുള്ള ബന്ധം ഭാവിയില്‍ കൂടുതല്‍ ദൃഢമാകുമെന്നതിന്റെ സൂചനകളും കണ്‍വെന്‍ഷന്‍ വേദിയില്‍ ഉണ്ടായി.

പൊന്നാനി മണ്ഡലത്തിലെ പിഡിപി പിന്തുണയുള്ള ഇടതുമുന്നണി സ്ഥാനാര്‍ത്ഥി ഹുസൈന്‍ രണ്ടത്താണിയുടെ ശനിയാഴ്‌ച നടക്കുന്ന കണ്‍വെന്‍ഷനില്‍ മദനി പങ്കെടുക്കുമെന്നും യോഗത്തില്‍ വ്യക്തമാക്കിയിട്ടുണ്ട.

്‌ വര്‍ഗീയകക്ഷികളുമായി അകലം പാലിക്കണമെന്ന സിപിഎമ്മിന്റെ പ്രഖ്യാപിത നയത്തില്‍ നിന്നുള്ള വ്യതിചലനമാണ്‌. പിഡിപിയുമായുള്ള സിപിഎമ്മിന്റെ കൂട്ടുകെട്ടെന്ന വിമര്‍ശനം നേരത്തേതന്നെ ഉയര്‍ന്നുകഴിഞ്ഞതാണ്‌. എന്നാല്‍ പിഡിപി മതേതര കക്ഷിയാണെന്നാണ്‌ അവരുമായുള്ള ബാന്ധവത്തെ ന്യായീകരിച്ചുകൊണ്ട്‌ എല്‍ഡിഎഫ്‌ കണ്‍വീനര്‍ വൈക്കം വിശ്വന്‍ കഴിഞ്ഞ ദിവസം പറഞ്ഞത്‌.

മദനിയെ വേട്ടയാടാന്‍ ഇടതുപക്ഷത്തെ കിട്ടില്ലെന്ന്‌ മന്ത്രി തോമസ്‌ ഐസകും പറഞ്ഞിരുന്നു. മദനിയുടെ ഭീകരബന്ധം സംബന്ധിച്ചതൊക്കെ പഴയകാര്യമാണെന്നും യാതൊരു അന്വേഷണത്തിന്റെയും ആവശ്യമില്ലെന്നുമാണ്‌ മന്ത്രി കോടിയേരി ബാലകൃഷ്‌ണന്റെ അഭിപ്രായം. ഇതില്‍ നിന്നെല്ലാം പിഡിപിയുമായി യുഡിഎഫ്‌ പ്രത്യേകിച്ച്‌ സിപിഎം ഭാവിയില്‍ ഉണ്ടാക്കാന്‍ പോകുന്ന കൂട്ടുകെട്ടിന്റെ സൂചന വ്യക്തമാണ്‌.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X