മാത്യു ടി തോമസിന്റെ രാജി സ്വീകരിച്ചു
തിരുവനന്തപുരം: ഗതാഗത മന്ത്രി മാത്യു ടി തോമസിന്റെ രാജി ഗവര്‍ണര്‍ സ്വീകരിച്ചു. തന്റെ രാജി ഉടന്‍ അംഗീകരിണമെന്ന് മാത്യു ടി തോമസ് മുഖ്യമന്ത്രിയോട് കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു.
ഒരു കാരണവശാലും മന്ത്രിസഭയില്‍ തിരിച്ചെത്തില്ലെന്ന് അദ്ദേഹം വ്യക്തമാക്കിയ സാഹചര്യത്തിലാണ് രാജി സ്വീകരിയ്‌ക്കാന്‍ സര്‍ക്കാര്‍ തയാറായത്. കോഴിക്കോട് സീറ്റ് ജനതാദളില്‍ നിന്ന് സിപിഎം ഏറ്റെടുത്തതില്‍ പ്രതിഷേധിച്ചാണ് മാത്യു ടി തോസ് തിങ്കളാഴ്‌ച രാജിക്കത്ത് നല്‌കിയത്.
മാത്യു ടി തോമസും ഒരു വിഭാഗം നേതാക്കളും എല്‍ഡിഎഫിനൊപ്പം നില്‌ക്കുകയാണെന്നും അതിനാലാണ് മന്ത്രിയുടെ രാജി സ്വീകരിയ്‌ക്കാന്‍ വൈകുന്നതെന്നും അഭ്യൂഹങ്ങളുണ്ടായിരുന്നു. ഇങ്ങനെയൊരു ആരോപണം ഉയര്‍ന്ന സാഹചര്യത്തിലാണ് രാജി ഉടന്‍ സ്വീകരിയ്‌ക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടത്.












Click it and Unblock the Notifications