പിഡിപിക്ക് ആരുടെയും സര്‍ട്ടിഫിക്കറ്റ് വേണ്ട: മദനി
കൊച്ചി: ഘടകകക്ഷികള്‍ നല്കുന്ന സര്‍ട്ടിഫിക്കറ്റ് നോക്കിയല്ല ഇടത് മുന്നണിയെ പിന്തുണയ്ക്കുന്നതെന്ന് പിഡിപി നേതാവ് അബ്ദുള്‍ നാസര്‍ മദനി. പിഡിപി വര്‍ഗീയ പാര്‍ട്ടിയാണെന്ന സിപിഐ ജനറല്‍ സെക്രട്ടറി എബി ബര്‍ദന്റെ പ്രസ്താവനയോട് പ്രതികരിയ്ക്കുകയായിരുന്നു അദ്ദേഹം.
ബര്‍ദന്റെ പ്രസ്താവന കേട്ട് പിഡിപി ഇടത് മുന്നണിയ്ക്കുള്ള പിന്തുണ പിന്‍വലിയ്ക്കില്ല. സാമ്രാജത്വ വിരുദ്ധ, ഹിന്ദുത്വ വിരുദ്ധ മതേതര സര്‍ക്കാര്‍ ഇടതു മുന്നണിയുടെ നേതൃത്വത്തില്‍ ഇന്ത്യയില്‍ ഉണ്ടാകണമെന്നതിന്റെ അടിസ്ഥാനത്തിലാണ് പിന്തുണ.
നേരത്തെ പാര്‍ലമെന്റ്, നിയമസഭാ അസംബ്ലി തിരഞ്ഞെടുപ്പുകളില്‍ സിപിഐ സ്ഥാനാര്‍ത്ഥികള്‍ പിഡിപിയുടെ വോട്ട് വാങ്ങി ജയിച്ചിട്ടുണ്ട്. ഇപ്പോള്‍ പറയുന്ന അഭിപ്രായം പിന്നീടവര്‍ മാറ്റി പറഞ്ഞേക്കുമെന്നും മദനി പറഞ്ഞു.












Click it and Unblock the Notifications