Get Updates
Get notified of breaking news, exclusive insights, and must-see stories!

വടകരയില്‍ മുല്ലപ്പള്ളി മത്സരിച്ചേക്കും

തിരുവനന്തപുരം: വടകര ലോക്സഭാ മണ്ഡലത്തില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മുല്ലപ്പള്ളി രാമചന്ദ്രനെ സ്ഥാനാര്‍ത്ഥിയാക്കാന്‍ ഏകദേശ ധാരണയായി.

ഘടകകക്ഷികളുമായി നടന്ന ചര്‍ച്ചയിലാണ് മുല്ലപ്പള്ളിയെ മത്സരിപ്പിക്കണമെന്ന് ധാരണയായത്. മുല്ലപ്പള്ളിയുമായി രമേശ് ചെന്നിത്തല കെപിസിസി ഓഫീസില്‍ കൂടക്കാഴ്ച നടത്തി. പാര്‍ട്ടി നേതൃത്വത്തിന്റെ നിര്‍ദ്ദേശം ചെന്നിത്തല മുല്ലപ്പള്ളിയെ അറിയിച്ചിട്ടുണ്ട്.

കേന്ദ്രത്തില്‍ കോണ്‍ഗ്രസിനൊപ്പം നില്ക്കുന്നയാള്‍ മാത്രമേ വടകരയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയാകൂ എന്ന് പ്രതിപക്ഷ നേതാവ് ഉമ്മന്‍ ചാണ്ടി വ്യക്തമാക്കിയതോടെ വടകരയില്‍ സിപിഎമ്മിനെതിരെ മത്സരിയ്ക്കാനുള്ള ജനതാദളിന്റെ ആഗ്രഹത്തിന് മങ്ങലേറ്റിരുന്നു.

മലബാറില്‍ നിന്നുള്ള മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും കെപി സിസി ഭാരവാഹിയുമായ മുല്ലപ്പള്ളി മുന്‍പ് കേന്ദ്ര മന്ത്രി, എം പി എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.

വിഎം സുധീരനെയും മുല്ലപ്പള്ളി രാമചന്ദ്രനെയും‌ പോലുള്ള മുതിര്‍ന്ന നേതാക്കളെ സ്ഥാനാര്‍ത്ഥികളായി പരിഗണിക്കാതിരുന്നത് പാര്‍ട്ടിയ്ക്കുള്ളിലും ഘടകകക്ഷികളിലും അസംതൃപ്തി വളര്‍ത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് മുല്ലപ്പള്ളിയെ വടകരയില്‍ സ്ഥാനാര്‍ത്ഥിയാക്കാന്‍ തീരുമാനിച്ചതെന്നാണ് സൂചന.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+