മദനി വര്‍ഗീയവാദിയല്ല: പിണറായി
കൊച്ചി: അബ്ദുള്‍ നാസര്‍ അബ്‌ദുള്‍ നാസര്‍ മദനി ശക്തമായ മതനിരപേക്ഷ നിലപാടാണ് സ്വീകരിക്കുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍.
ഭീകരിതയ്‌ക്കെതിരെയും മതനിരപേക്ഷതയ്‌ക്കുവേണ്ടുയും മദനി നിലപാടെടുക്കുന്നു. ഈ നിലപാടിന്റെ പേരിലാണ് ചിലര്‍ മദനിക്കെതിരായി കുപ്രചാരണങ്ങള്‍ നടത്തുന്നത്- പിണറായി ആരോപിച്ചു.
മദനിയുടെ ഇന്നത്തെ നിലപാടുകളാണ് എല്‍ഡിഎഫ് സ്വീകരിച്ചിരിക്കുന്നത്. പിഡിപി വര്‍ഗീയ പാര്‍ട്ടിയാണെന്ന് സിപിഐ അഖിലേന്ത്യാ സെക്രട്ടറി എബി ബര്‍ദന്‍ അഭിപ്രായപ്പെട്ടതിന് പിന്നാലെയാണ് പിണറായി മദനിയെ ന്യായീകരിച്ചുകൊണ്ട് പ്രസ്‌താവന നടത്തിയത്.
മുന്‍ ബിജെപി നേതാവ് രാമന്‍പിള്ളയുടെ ജനപക്ഷവും ഇപ്പോള്‍ എല്‍ഡിഎഫിനെ പിന്തുണയ്‌ക്കുകയാണ്. ഇവരെയൊക്കെ അകറ്റിനിര്‍ത്തണമെന്ന് വാദിക്കുന്നത് ശരിയല്ല-പിണറായി പറഞ്ഞു.
കേരളത്തിലെയും ലക്ഷദ്വീപിലെയും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികളുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനുള്ള വെബ്‌സൈറ്റ് ഉത്‌ഘാടനം ചെയ്യുകയായിരുന്നു പിണറായി.












Click it and Unblock the Notifications