സിറാജിന്റെ പരാമര്‍ശത്തിനെതിരെ ആര്‍എസ്‌പിയും
തിരുവനന്തപുരം: ഇടതു മുന്നണിയുടെ തിരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ തുടക്കത്തിലെ കല്ലുകടി. എല്‍ഡിഎഫിന്റെ ആറ്റിങ്ങള്‍ തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ ആര്‍എസ്‌പി ദേശീയ ജനറല്‍ സെക്രട്ടറി ടിജെ ചന്ദ്രചൂഡനെതിരെ പിഡിപി നേതാവ് പൂന്തുറ സിറാജ് നടത്തിയ പരാമര്‍ശത്തിനെതിരെ വ്യാപകമായ പ്രതിഷേധം.
മുന്നണി ഘടകകക്ഷിയല്ലാത്ത പാര്‍ട്ടിയുടെ നേതാവ് നടത്തിയ പരാമര്‍ശം മുനനണിയുടെ കെട്ടുറപ്പിനെ ബാധിയ്‌ക്കുന്നതെന്നാണ് ആര്‍എസ്‌പി സംസ്ഥാന സെക്രട്ടറി വിപി രാമകൃഷ്‌ണ പിള്ള പറഞ്ഞു.
ഇത്തരം നടപടികള്‍ ഇടത് മതേതര കൂട്ടായ്‌മയെ ദുര്‍ബലപ്പെടുത്തും. സീറ്റ് നിഷേധിച്ചിട്ടും മുന്നണിയുടെ തിരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്കായി രംഗത്തിറങ്ങിയ പ്രവര്‍ത്തകരുടെ ആത്മവീര്യം കെടുത്തുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ചന്ദ്രചൂഡന്‍ ദേശീയ നേതാവായതു കൊണ്ട് ആര്‍എസ്‌പിയെ കുറച്ച് കാണേണ്ടെന്നായിരുന്നു സിറാജിന്റെ പ്രസ്‌താവന.
ഇനിയുള്ള തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനുകളില്‍ ഇതിന് അവസരം കൊടുക്കാതിരിയ്‌ക്കാന്‍ സിപിഎം തയാറാകണമെന്ന് രാമകൃഷ്‌ണ പിള്ള തിരുവനന്തപുരത്ത് പ്രസ്‌താവനയില്‍ ആവശ്യപ്പെട്ടു.












Click it and Unblock the Notifications