അമീഷ പട്ടേല്‍ എന്‍സിപി ടിക്കറ്റില്‍

വെള്ളിയാഴ്‌ചയാണ് തിരഞ്ഞെടുപ്പില്‍ മത്സരിയ്‌ക്കണമെന്ന് അമീഷയോട് പാര്‍ട്ടി ആവശ്യപ്പെട്ടത്. ഗുജറാത്തിലെ ആനന്ദ് ജില്ലയിലെ സര്‍സില്‍ ജനിച്ച അമീഷയെ വര്‍ഷങ്ങളായി തനിയ്‌ക്ക് പരിചയമുണ്ടെന്നും തിരഞ്ഞെടുപ്പില്‍ അവര്‍ തീര്‍ച്ചയായും വിജയിക്കുമെന്ന് എന്‍സിപി സംസ്ഥാന ഘടകം പ്രസിഡന്റ് ജയന്ത് പട്ടേല്‍ പറഞ്ഞു.
ഇപ്പോള്‍ വിദേശത്തുള്ള അമീഷ ഉടന്‍ രാജ്‌കോട്ടിലേക്ക് പുറപ്പെടുമെന്നും പത്രിക നല്‌കുമെന്നും അദ്ദേഹം അറിയിച്ചു. അമീഷ പട്ടേലിന്റെ പ്രചാരണത്തിനായി സിനിമാ താരങ്ങളെയും ക്രിക്കറ്റ് താരങ്ങളെയും രംഗത്തിറക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്.
2000ല്‍ ബോക്‌സ് ഓഫീസില്‍ വന്‍ഹിറ്റായി മാറിയ കഹോന പ്യാര്‍ ഹെയിലൂടെയാണ് അമീഷ വെള്ളിത്തിരയിലെത്തിയത്.












Click it and Unblock the Notifications