തട്ടിയെടുത്ത ഇന്ത്യന്‍ ചരക്കു കപ്പല്‍ വിട്ടയച്ചു
മുംബൈ: സൊമാലി കടല്‍ക്കൊള്ളക്കാര്‍ തട്ടിയെടുത്ത ചരക്ക് കപ്പല്‍ വിട്ടയച്ചു. കപ്പലിലെ വിലപിടിപ്പുള്ള വസ്തുക്കള്‍ കൊള്ളയടിച്ച ശേഷമാണ് വിട്ടയച്ചത്. കപ്പലിലുണ്ടായിരുന്ന 16 ഇന്ത്യക്കാരും സുരക്ഷിതരാണെന്നാണ് അധികൃതര്‍ അറിയിച്ചു.
സൊമാലിയന്‍ തീരത്തിനടുത്ത് വച്ച് തട്ടിയെടുത്ത കപ്പല്‍ ഞായറാഴ്ച രാവിലെ ആറു മണിയോടെയാണ് വിട്ടയച്ചത്.അരി, എണ്ണ, ഗോതമ്പ് തുടങ്ങിയ സാധനങ്ങളുമായി ദുബായില്‍ നിന്ന് മൊഗാദിഷുവിലേക്ക് പോയ ചരക്ക് കപ്പലാണ് കൊള്ളക്കാര്‍ തട്ടിയെടുത്തത്.
സൊമാലി തീരത്തിനടുത്തു വച്ച് കടല്‍ക്കൊള്ളക്കാര്‍ മാര്‍ച്ച് 21ന് രാത്രി പത്തരയോടെയാണ് കപ്പല്‍ തട്ടിയെടുത്തത് എന്ന് ഷിപ്പിംഗ് ഡയറക്ടര്‍ ജനറല്‍ അറിയിച്ചു. കപ്പലിനായി ഇന്ത്യന്‍ നേവിയും കോസ്റ്റ് ഗാര്‍ഡും തിരച്ചില്‍ ആരംഭിച്ചിരുന്നു.












Click it and Unblock the Notifications