Get Updates
Get notified of breaking news, exclusive insights, and must-see stories!

സവര്‍ണ്ണരിലെ പിന്നാക്കക്കാര്‍ക്കും സംവരണം

തിരുവനന്തപുരം: പിന്നാക്ക വിഭാഗങ്ങള്‍ക്ക് നല്കി വരുന്ന സംവരണം സംരക്ഷിയ്ക്കുന്നതിനൊപ്പം സവര്‍ണ വിഭാഗത്തിലെ സാന്പത്തികമായി പിന്നാക്കം നില്ക്കുന്ന മുഴുവന്‍ ജനങ്ങള്‍ക്കും പ്രത്യേകം സംവരണം ഏര്‍പ്പെടുത്തുകയാണ് ബിഎസ്പിയുടെ ലക്ഷ്യമെന്ന് യുപി മുഖ്യമന്ത്രിയും ബിഎസ്പി നേതാവുമായ മായാവതി പറഞ്ഞു.

സംസ്ഥാനത്തെ ബിഎസ്പിയുടെ ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിയക്കുന്ന തിരഞ്ഞെടുപ്പ് റാലി ഉദ്ഘാടനം ചെയ്യുകയായിരുന്നു മായാവതി.

കോണ്‍ഗ്രസും ബിജെപിയും അവരുടെ സഖ്യകക്ഷികളുമല്ലാത്ത സര്‍ക്കാര്‍ അധികാരത്തിലെത്താന്‍ കേരളത്തിലെ ജനങ്ങള്‍ വോട്ടുചെയ്യണമെന്ന് മായാവതി ആവശ്യപ്പെട്ടു.

ന്യൂനപക്ഷ വിഭാഗങ്ങളുടെ പ്രതിനിധികള്‍ ഉള്‍പ്പെടുന്ന സര്‍ക്കാരിന് മാത്രമേ ഈ വിഭാഗങ്ങളുടെ പ്രശ്നങ്ങള്‍ക്കു പരിഹാരം കാണാന്‍ കഴിയൂ. ഭരണഘടനാ ഭേദഗതിയിലൂടെ മാത്രമേ മുന്നാക്ക വിഭാഗത്തിന്റെ സംവരണം നേടാന്‍ കഴിയൂ. ഉത്തര്‍പ്രദേശില്‍ ഉണ്ടായതു പോലെ നിര്‍ണായക സ്വാധീനമുള്ള മന്ത്രിസഭ കേന്ദ്രത്തില്‍ അധികാരത്തില്‍ വന്നാലെ ജനോപകാരപ്രദമായ നയങ്ങള്‍ നടപ്പില്‍ വരുത്താന്‍ കഴിയൂവെന്നും അവര്‍ ചൂണ്ടിക്കാട്ടി.

തിരുവനന്തപുരത്തെ ബിഎസ്പി സ്ഥാനാര്‍ത്ഥി നീലലോഹിതദാസന്‍ നാടാര്‍, പത്തനംതിട്ടയിലെ സ്ഥാനാര്‍ത്ഥി കെ.കെ നായര്‍, വടകര സ്ഥാനാര്‍ത്ഥി നൂറുദ്ദീന്‍ മുസലിയാര്‍ എന്നിവര്‍ ചടങ്ങില്‍ പ്രസംഗിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+