കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജനതാദള്‍ തിരഞ്ഞെടുപ്പില്‍ മത്സരിയ്ക്കില്ല

  • By Staff
Google Oneindia Malayalam News

Veerendra Kumar
കോഴിക്കോട്‌: എല്‍ഡിഎഫിന്റെയും സിപിഎമ്മിന്റെയും രാഷ്ട്രീയ വഞ്ചനക്കെതിരെ ശക്തമായി പ്രതികരിയ്‌ക്കാന്‍ ജനതാദള്‍ എസ്‌ കൗണ്‍സില്‍ യോഗം തീരുമാനിച്ചതായി പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ എംപി വീരേന്ദ്രകുമാര്‍ പറഞ്ഞു.

ഇടത്‌ മുന്നണിയില്‍ നിന്ന്‌ ജനതാദളിനെ ചവിട്ടിപ്പുറത്താക്കുകയായിരുന്നു. വയനാട്‌ സീറ്റില്‍ മത്സരിച്ച്‌ പരാജയപ്പെട്ടാല്‍ രാജ്യസഭാ സീറ്റ്‌ നല്‌കാമെന്ന തരത്തില്‍ ഒരു വാഗ്‌ദാനവും ലഭിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

മുന്നണിയില്‍ ഉണ്ടോയെന്ന കാര്യം ഞങ്ങളോടല്ല ചോദിയ്‌ക്കേണ്ടത്‌. ഇടത്‌ മുന്നണിയില്‍ പുറത്തു പോന്നോ എന്ന്‌ മാധ്യമ പ്രവര്‍ത്തകര്‍ ആവര്‍ത്തിച്ച്‌ ചോദിച്ചപ്പോള്‍ ഇനിയും വ്യക്തമായില്ലെങ്കില്‍ സ്വന്തം നിലയില്‍ വ്യാഖ്യാനിയ്‌ക്കാമെന്നായിരുന്നു വീരേന്ദ്രകുമാറിന്റെ മറുപടി.

ഇപ്പോഴത്തെ നടപടി മൂന്നാം മുന്നണി രൂപീകരണത്തെ ദുര്‍ബലപ്പെടുത്തുമോയെന്ന കാര്യത്തില്‍ പ്രകാശ്‌ കാരാട്ടാണ്‌ മറുപടി പറേേയണ്ടത്‌. 40 വര്‍ഷം ഇടത്‌ മുന്നണിയില്‍ ഞങ്ങളുണ്ടായിരുന്നു. അടിയന്തരാവസ്ഥയിലും ജയില്‍ വാസത്തിനും ഞങ്ങള്‍ ഉണ്ടായിരുന്നു. എന്നാലിപ്പോള്‍ പുതിയ ചിലരാണ്‌ കൂടെയുള്ളതെന്ന്‌ പിഡിപിയേയും ജനപക്ഷത്തെയും ഉദ്ദേശിച്ച്‌ വീരേന്ദ്രകുമാര്‍ പറഞ്ഞു.

തിരഞ്ഞെടുപ്പില്‍ സ്വന്തം നിലയില്‍ മത്സരിയ്‌ക്കില്ല, സീറ്റ്‌ നിഷേധിച്ച സംഭവത്തില്‍ ശക്തമായി പ്രതികരിയ്‌ക്കും. തെറ്റിദ്ധരിപ്പിയ്‌ക്കുന്ന പ്രസ്‌താവനകള്‍ മുന്നണിയുടെ ഭാഗത്തു നിന്ന്‌ വന്നു കൊണ്ടിരിയ്‌ക്കുന്നു.

കൗണ്‍സില്‍ യോഗത്തില്‍ ഏകകണ്‌ഠമായാണ്‌ പ്രമേയം പാസാക്കിയത്‌. സുഖമില്ലാത്തത്‌ കൊണ്ടാണ്‌ ജോസ്‌ തെറ്റയില്‍ യോഗത്തിലെത്താതിരുന്നതെന്നും വീരേന്ദ്ര കുമാര്‍ പറഞ്ഞു. തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി സ്വന്തം നിലയ്‌ക്ക്‌ കണ്‍വെന്‍ഷനുകള്‍ നടത്തും. വിശദീകരണങ്ങള്‍ക്കായി പാര്‍ട്ടി വേദികള്‍ ഉപയോഗിക്കും. തിരഞ്ഞെടുപ്പില്‍ ജയവും പരാജയവും എല്ലാം തീരുമാനിയ്‌ക്കേണ്ടത്‌ ജനങ്ങളാണ്‌.

കര്‍ണാടകത്തില്‍ സിപിഎം ആവശ്യപ്പെട്ട സീറ്റല്ലല്ലോ ദള്‍ കൊടുത്തതെന്‌്‌ ചോദ്യത്തിന്‌ അവര്‍ക്ക്‌ അവിടെ സിറ്റിംഗ്‌ സീറ്റില്ലെന്നായിരുന്നു വീരേന്ദ്രകുമാറിന്റെ വിശദീകരണം. അതു കൊണ്ടാണ്‌ അവിടെ മറ്റു സീറ്റുകള്‍ കൊടുത്തത്‌. അവിടത്തെ വലിയ കക്ഷിയായ ദള്‍ സിപിഎമ്മിനോട്‌ മര്യാദ കാണിച്ചു. ഇവിടെ വലിയ കക്ഷിയായ സിപിഎം നീതി കാണിയ്‌ക്കുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X