സിപിഎമ്മിനൊപ്പം പിഡിപിയും വിമത ബിജെപിക്കാരും
മലപ്പുറം: വിമത ബിജെപി-പിഡിപി കൂട്ടുകെട്ടിന് പൊന്നാനിയില്‍ സിപിഎമ്മിനെ രക്ഷിയ്‌ക്കാന്‍ കഴിയില്ലെന്ന് മുസ്ലീം ലീഗ് ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി.
പൊന്നാനിയില്‍ ജയിക്കാനല്ല, സമുദായിക സംഘര്‍ഷം ഉണ്ടാക്കാനാണ് സിപിഎം ശ്രമിയ്‌ക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. എല്‍ഡിഎഫിന്റെ പൊന്നാനിയിലെ തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ വേദിയിലുണ്ടായിരുന്നത് വിമത ബിജെപിക്കാരും പിഡിപിക്കാരുമായിരുന്നു.
പൊന്നാനിയില്‍ ലീഗിനെ കെട്ടിയിടാന്‍ നോക്കിയാല്‍ വടകരയിലും കണ്ണൂരും ഇടത് പക്ഷത്തെ ഞങ്ങള്‍ കെട്ടിയിടും. സിപിഎം ചെയ്‌തതു പോലെ യുഡിഎഫ് പിഡിപിയുമായി സഹകരിച്ചിട്ടില്ല. മദനി ഇന്നലെ കുറ്റിപ്പുറത്ത് ഉന്നയിച്ച ആരോപണങ്ങള്‍ക്ക് 26ന് മറുപടി പറയും. പിഡിപി വര്‍ഗ്ഗീയ പാര്‍ട്ടിയാണെന്നും കുഞ്ഞാലിക്കുട്ടി ആവര്‍ത്തിച്ചു.
എന്നാല്‍ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ വര്‍ഗ്ഗീയ പാര്‍ട്ടിയാണോയെന്ന ചോദ്യത്തിന് വ്യക്തമായ മറുപടി നല്‌കാന്‍ കുഞ്ഞാലിക്കുട്ടി തയാറായില്ല.












Click it and Unblock the Notifications