ഇടത് മുന്നണിയില്‍ പുതിയ കക്ഷികളെ എടുക്കില്ല വെളിയം

തിരഞ്ഞെടുപ്പില്‍ വോട്ടു നല്‍കാന്‍ തയാറായവരോട് വേണ്ടെന്ന് പറയില്ലെന്നും അദ്ദേഹം പറഞ്ഞു. എല്‍ഡിഎഫിലെ ഘടകകക്ഷികളെ വിമര്‍ശിച്ചാല്‍ അപ്പോള്‍ മറുപടി നല്കുമെന്നും തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ വെളിയം വ്യക്തമാക്കി.
പിഡിപിയുമായി സഖ്യമുണ്ടാക്കിയിട്ടില്ല. ഇടത് മുന്നണിയിലും സീറ്റ് തര്‍ക്കങ്ങള്‍ ഉണ്ടാകാം. പൊന്നാനി സ്ഥിരം തോല്ക്കുന്ന സീറ്റാണെങ്കില്‍ വയനാട്ടില്‍ വല്ലപ്പോഴുമെങ്കിലും വിജയിക്കാറുണ്ട്. ദള്‍ ആവശ്യപ്പെട്ടിരുന്നെങ്കില്‍ വയനാട് അവര്‍ക്ക് നല്കുമായിരുന്നു. അവരില്ലെന്ന് പറഞ്ഞ് കൊണ്ടാണ് മത്സരിയ്ക്കാന്‍ തീരുമാനിച്ചത്.
ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷം വിജയിക്കുമെന്നും ആര്‍എസ്പി നേതാവിനെ ഇടതു മുന്നണി വേദിയില്‍ വെച്ച് ആക്ഷേപിച്ചത് ശരിയായില്ലെന്നും വെളിയം പറഞ്ഞു.












Click it and Unblock the Notifications